പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം ‘നാം ഷബാന’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; പുറത്തു വിട്ടത് ബോളിവുഡിലെ സൂപ്പര്‍ താരം

നാം ഷബാന

മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് വീണ്ടും ബോളിവുഡ് ചിത്രത്തില്‍. പൃഥ്വി നായകനാകുന്ന ‘നാം ഷബാന’ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. തപ്‌സി പന്നു ഷബാന എന്ന ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ശിവം നായരാണ് സംവിധാനം ചെയ്യുന്നത്.

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ‘നെയില്‍ പോളിഷ് ഉണക്കുമ്പോള്‍ മാത്രമാണ് ഒരു സ്ത്രീ നിസ്സഹായയാകുന്നത് എന്ന വാചകമാണ് ഷബാന എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് അക്ഷയ് കുമാര്‍ പോസ്റ്റര്‍ പുറത്തു വിട്ടത്. അക്ഷയ് കുമാര്‍ നായകനായി 2015-ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ മുന്‍കാല കഥയാണ് ഈ ആക്ഷന്‍ ചിത്രം പറയുന്നത്.

അനുപം ഖേര്‍, മനോജ് ബാജ്‌പേയ്, ഡാനി ഡെന്‍സോംഗ്പാ, എല്ലി അവ്‌റാം, മധുരിമ തുളി എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നടന്‍ പൃഥ്വിരാജും പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘സുന്ദരിയാണെങ്കിലും ശക്തയാണവള്‍. പോരാടാനാണവള്‍ വന്നിരിക്കുന്നത്’ എന്നാണ് പൃഥ്വി ചിത്രത്തോടൊപ്പം കുറിച്ചത്.

‘ബേബി’യുടെ സംവിധായകനായ നീരജ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുംബൈ, മലേഷ്യ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഫ്രാന്‍സില്‍ നിന്നുള്ള സിറിള്‍ റാഫേലി, അബ്ബാസ് അലി ഖാന്‍എന്നിവരാണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മാര്‍ച്ച് 31-നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക.

She's beautiful, but she's strong. This girl is here to fight! #NaamShabanaPoster

Posted by Prithviraj Sukumaran on Saturday, February 4, 2017

DONT MISS
Top