തിരിച്ചു വരവ് ‘സ്റ്റൈലിഷ്’ ആക്കാന്‍ ജ്യോതിക; മോഡേണ്‍ ലുക്കില്‍ മഗളിര്‍ മട്ടും, ടീസര്‍

തമിഴകത്തെ മിന്നും താരമായിരിക്കെയാണ് സൂര്യയുടെ ജീവിത നായികയായി വെള്ളിത്തിരയില്‍ നിന്നും ജ്യോതിക ഒരു വലിയ ഇടവേളയെടുത്തത്. ഒമ്പത് വര്‍ഷത്തിനു ശേഷം മഞ്ജു വാര്യര്‍ നായികയായെത്തിയ ഹൗ ഓള്‍ഡ് ആര്‍യുവിന്റെ തമിഴ് പതിപ്പിലൂടെ ജ്യോതിക വീണ്ടും ബിഗ് സ്‌ക്രീനില്‍ സജീവനായി. 36 വയതിനിലെ തമിഴകത്ത് വിജയം കൈവരിച്ചതിന് പിന്നാലെയാണ് തികച്ചും വ്യത്യസ്തമായൊരു കഥാപാത്രവുമായി മഗളിര്‍ മട്ടും എന്ന ചിത്രത്തിലൂടെ ജ്യോതിക വരുന്നത്.

മഗളിര്‍ മട്ടും എന്ന നായികാകേന്ദ്രീകൃത ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ബ്രഹ്മയാണ് സംവിധാനം. റോഡ് മുവീ സ്വഭാവത്തിലാണ് ചിത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നു.

കുറ്റ്രം കടിതല്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബ്രഹ്മ. രാജ്യാന്തര പ്രശസ്തി നേടിയ ഡോക്യുമെന്ററി ഫിലിംമേക്കറുടെ റോളിലാണ് ജ്യോതിക. നാല് സ്ത്രീ കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രയിലൂടെയാണ് സിനിമ മുന്നേറുന്നത്. ഉര്‍വശി, ഭാനുപ്രിയ ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് ഇവര്‍.

DONT MISS
Top