ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെതിരെ ചെല്‍സിയ്ക്ക് തകര്‍പ്പന്‍ ജയം


ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുത്തി ചെല്‍സി ബഹുദൂരം മുന്നിലെത്തി. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ യുവതാരം മാര്‍കോ അലോണ്‍സോയിലൂടെയാണ് ചെല്‍സി ആദ്യ ഗോള്‍നേടിയത്.

മല്‍സരത്തിന്റെ 13 ആം മിനുട്ടിലായിരുന്നു അലോണ്‍സോയുടെ ഗോള്‍. 53 ആം മിനുട്ടില്‍ ഏദന്‍ ഹസാര്‍ഡ്‌സിലൂടെ ചെല്‍സി ലീഡ് രണ്ടായുയര്‍ത്തി. കളി അവസാനിക്കാന്‍ അ#്ചു മിനുട്ട് ശേഷിക്കെ ഫാബ്രിഗസിന്റെ വകയായിരുന്നു ചെല്‍സിയുടെ മൂന്നാം ഗോള്‍. രണ്ടാംപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒളിവര്‍ ജിറൗഡാണ് ആഴ്‌സണലിന്റെ ആശ്വാസഗോള്‍ നേടിയത്.

ജയത്തോടെ 24 കളിയില്‍ 59 പോയിന്റുമായി പട്ടികയില്‍ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ചെല്‍സി ഇപ്പോള്‍. 47 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആഴ്‌സണല്‍.

DONT MISS
Top