മെലാനിയയും ട്രംപിനെ ട്രോളുകയാണോ? കൃത്രിമച്ചിരി കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ (വീഡിയോ)

പ്രതീകാത്മക ചിത്രം

ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സമയം മുതല്‍ ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള ട്രോളന്മാരുടെ നല്ലകാലവും ആരംഭിക്കുകയായിരുന്നു. ട്രംപിന്റെ സ്വഭാവ സവിശേഷതകളും നിലപാടുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ അവര്‍ ആഘോഷിക്കുകയും ചെയ്തു. ശരിയായ നിലപാടുകളല്ല അദ്ദേഹത്തിന്റേത് എന്ന ചിന്തയോടെ ട്രംപിനോട് പ്രത്യക്ഷത്തില്‍ ചേര്‍ന്നു നില്‍ക്കുന്നവരും കുറവല്ല. ഇപ്പോള്‍ പുറത്തുവന്ന ഒരു വീഡിയോ ചൂണ്ടി ചില രസികന്മാര്‍ പങ്കുവയ്ക്കുന്ന വിഷയമാണിത്.

ട്രംപും ഭാര്യ മെലാനിയയുമാണ് വീഡിയോയിലെ താരങ്ങള്‍. ട്രംപിന്റെ സ്ഥാനാരോഹണ സമയത്ത് ചിത്രീകരിച്ചതാണ് വീഡിയോ. ട്രംപും മെലാനിയയും പ്രാസംഗികന്‍ പറയുന്നത് ശ്രവിച്ച് നില്‍ക്കുന്ന ദൃശ്യത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. ചാറ്റല്‍ മഴ ഈ സമയത്ത് ആരംഭിച്ചിരുന്നു. ബൈബിള്‍ പറയുന്നത് മഴ എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹം വര്‍ഷിക്കലാണ് എന്ന് പ്രാസംഗികന്‍ പറയുമ്പോള്‍ ട്രംപ് ചിരിച്ചുകൊണ്ട് മെലാനിയയെ നോക്കുന്നു. മെലാനിയയാവട്ടെ ട്രംപ് നോക്കുന്ന സമയത്തു മാത്രം ചിരിച്ചുകാട്ടിയിട്ട് വീണ്ടും മുഖം മാറ്റുന്നു.

വീഡിയോയിലെ ഒരു ഭാഗം സൂം ചെയ്താണ് പാപ്പരാസികള്‍ ഇക്കാര്യം സ്ഥാപിക്കുന്നത്. മെലാനിയ ട്രംപിനെ ട്രോളുകയാണ് എന്നു പറയുന്നവരും കുറവല്ല. എന്നാല്‍ ഇക്കാര്യം ഇത്ര സൂക്ഷ്മതയോടെ ചര്‍ച്ച ചെയ്ത് സമയം കളയേണ്ടതില്ല എന്നും ചില ഗൗരവക്കാര്‍ക്ക് അഭിപ്രായമുണ്ട്.

DONT MISS