ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ; ഒറ്റത്തവണ വിക്ഷേപിക്കുന്നത് 104 കൃത്രിമോപഗ്രഹങ്ങള്‍

പ്രതീകാത്മക ചിത്രം

ഐസ്ആര്‍ഒ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. പത്തോ ഇരുപതോ അല്ല, ഒറ്റയടിക്ക് നൂറിലേറെ കൃത്രിമോപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ഒരൊറ്റ റോക്കറ്റ് വിക്ഷേപണത്തിലൂടെ ഭ്രമണ പഥത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇത് വിജയിച്ചാല്‍ ഐഎസ്ആര്‍ഒയുടെ ചരിത്രത്തില നാഴികക്കല്ലാവുന്ന വന്‍ നേട്ടത്തിനാവും രാജ്യം സാക്ഷ്യം വഹിക്കുക.

101 വിദേശ കൃത്രിമോപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 104 കൃത്രിമോപഗ്രഹങ്ങളാണ് റോക്കറ്റിലുണ്ടാവുക. നേരത്തെ ഒറ്റയടിക്ക് 22 ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്നത്തേതുപോലെതന്നെ ലോകത്തെ പ്രമുഖ രാജ്യങ്ങളുടെയെല്ലാം ഉപഗ്രഹങ്ങള്‍ ഇപ്പോഴും വിക്ഷേപിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ ഉപഗ്രഹങ്ങളില്‍ ശക്തിയേറിയ ലെന്‍സുകളുള്ള അത്യാധുനിക ക്യാമറകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് ഇവ ഉപയോഗിക്കുന്നത്. കാര്‍ട്ടോസാറ്റ് 2ഡി വിഭാഗത്തില്‍പ്പെടുന്നവയാണിവ.

ഇന്ത്യയുടെ വിശ്വസ്തനായ റോക്കറ്റ് പിഎസ്എല്‍വി സി3 വഴിയാണ് ഉപഗ്രഹണങ്ങള്‍ ഭ്രമണ പഥത്തിലെത്തിക്കുന്നത്. 1350 കിലോയാണ് റോക്കറ്റിന്റെ മൊത്ത ഭാരം. ഇതില്‍ അറുന്നൂറു കിലോയോളം കൃത്രിമോപഗ്രഹങ്ങളുടേതാണ്. ഈ മാസം പതിനഞ്ചാം തീയതി ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.

വിക്ഷേപിക്കാനുള്ള ചിലവ് കുറവും വിക്ഷേപണത്തിലെ സുരക്ഷിതത്വവുമാണ് മറ്റു രാജ്യങ്ങളെ ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ തന്നെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍. ഒരുപക്ഷേ ഭാവിയില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വരുമാനമുണ്ടാക്കുന്ന സ്ഥാപനമായി ഐഎസ്ആര്‍ഒ മാറിക്കൂടായ്കയില്ല. സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയിലേക്കാണ് കടന്നുവരുന്നത്.

DONT MISS
Top