കോളേജ് തുറക്കണമെന്ന് ആവശ്യം; ലക്കിടി നെഹ്‌റു കോളേജില്‍ എസ്എഫ്‌ഐയുടെ ഉപരോധം; പ്രിന്‍സിപ്പാളിനെ മുറിയില്‍ പൂട്ടിയിട്ടു

ലക്കിടി: ലക്കിടി ജവഹര്‍ ലാല്‍ നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓഫീസ് മുറിയിലിട്ടു പൂട്ടി. കോളേജ് അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. പ്രിന്‍സിപ്പാളിന്റെ റൂമിനു മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഉപരോധം തുടരുകയാണ്.

അല്‍പ്പനേരം മുമ്പാണ് നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ലക്കിടി ജവഹര്‍ ലാല്‍ നെഹ്‌റു കോളേജ് ഓഫ് എഞ്ചീനീയറിംഗിലെത്തി പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുന്നില്‍ ഉപരോധം ആരംഭിച്ചത്. ഇവര്‍ പ്രിന്‍സിപ്പാളിനെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ പൊലീസിനോടും പ്രതിഷേധിച്ചു. നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിനായില്ല.

അടിയന്തിരമയായി കോളേജ് തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആവശ്യം. അല്‍പ്പസമയത്തിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമായി തുടര്‍ന്നു പോകുമെന്നാണ് എസ്എഫ്‌ഐ സ്വീകരിച്ചിരിക്കുന്ന നിലപാട്. സമരം സംഘര്‍ഷാമാവുന്നതിനു മുന്‍പ് സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസ് സന്നാഹമെത്തി സമരം നിയന്ത്രണ വിധേയമാക്കാനും പൊലീസിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ട്.

DONT MISS
Top