യുവതി ജന്മം നല്‍കിയത് തവള ‘കുഞ്ഞിന്’; തല മുതിര്‍ന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജനമധ്യത്തില്‍ ചുട്ടെരിച്ചു

ഹരാരെ: മുപ്പത്തിയാറുകാരിയായ യുവതി ജന്മം നല്‍കിയത് തവളയുടെ രൂപത്തിലുള്ള കുഞ്ഞിന്. സിംബാബ് വെയിലെ ഗോക്വേ എന്ന ഗ്രാമത്തിലാണ് സംഭവം. ന്യാതി-നോമര്‍ ദമ്പതികള്‍ക്കാണ് തവളയുടെ രൂപത്തിലുള്ള കുഞ്ഞ് ജനിച്ചത്. ജന്മം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് ദമ്പതികള്‍ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

എട്ട് മാസമായപ്പോഴാണ് ന്യാതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തിയിരുന്നില്ല. ആറ്റു നോറ്റ് ജനിച്ച കുഞ്ഞു മരിച്ചത് ന്യാതിക്കും ഭര്‍ത്താവിനും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്നതിന് പകരം വീട്ടിലേക്കു കൊണ്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ന്യാതി തവളയുടെ രൂപത്തിലുള്ള കുഞ്ഞിന് ജന്മം നല്‍കിയ സംഭവമറിഞ്ഞ നിരവധിയാളുകള്‍ വീട്ടിലേക്ക് എത്തി. മുതിര്‍ന്ന ആളുകളും ഇതില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ ജനിച്ച കുഞ്ഞിനെ എത്രയും വേഗം കത്തിച്ചുകളയണമെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. ജനമധ്യത്തില്‍ തന്നെ ഇതിനെ ചുട്ടുകളയണമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് കുഞ്ഞിനെ നാട്ടുകാരുടെ മധ്യത്തില്‍ കത്തിച്ചുകളയുകയായിരുന്നു. ജീവനില്ലെങ്കില്‍ പോലും കുഞ്ഞിനെ കത്തിച്ചപ്പോള്‍ ന്യാതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

DONT MISS
Top