ഭീകരസംഘത്തോട് ആഭിമുഖ്യം പുലര്‍ത്തിയ സ്വദേശിക്ക് സൗദിയില്‍ 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചു

പ്രതീകാത്മക ചിത്രം

റിയാദ്: ഭീകരസംഘത്തോട് ആഭിമുഖ്യം പുലര്‍ത്തിയ സ്വദേശിക്ക് സൗദിയില്‍ 7 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സൗദിക്കു വെളിയിലുള്ള ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ. പ്രതി സിറിയയിലെ ‘ജബ്ഹത് നസ്‌റ’ എന്ന ഭീകരരോടൊപ്പം യുദ്ധത്തില്‍ പങ്കാളിയായതായും തെളിഞ്ഞിരുന്നു.

സൗദിക്കു പുറത്തുള്ള ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ സ്വദേശിക്ക് സൗദിയിലെ ക്രിമിനല്‍ കോടതി 7 വര്‍ഷം തടവും അത്രയും വര്ഷംി രാജ്യത്തിന് പുറത്തേക്കുള്ള യാത്രാവിലക്കും സോഷ്യല്‍ മീഡിയകളില്‍ എഴുതുന്നതിനുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരരുടെ ക്യാമ്പില്‍ ചെന്ന് ആയുധ പരിശീലനം നേടുക, സ്വന്തം സഹോദരന് സിറിയയിലേക്ക് പുറപ്പെടാന്‍ ഒത്താശ ചെയ്തുകൊടുക്കുക, ഐഎസ് ഭീകരരുടെ വീഡിയോ ക്ലിപ്പുകള്‍ സൂക്ഷിച്ചുവെക്കുക എന്നിവയും പ്രതി ചെയ്ത കുറ്റങ്ങളുടെ പട്ടികയില്‍ പെടും.

പ്രതി സിറിയയില്‍ പോയി സിറിയയിലെ ‘ജബ്ഹത് നസ്‌റ’ എന്ന ഭീകരരോടൊപ്പം യുദ്ധത്തില്‍ പങ്കാളിയാവുകയും അവരുടെ കൃാമ്പില്‍ വെച്ച് ആയുധ പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. സിറിയയില്‍ യുദ്ധം ചെയ്യുവാന്‍ സ്വന്തം സഹോദരനെ പറഞ്ഞു വിട്ടു. സോഷ്യല്‍ മീഡിയ വഴി രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വീഡിയോകളും ഫോട്ടോകളും ടെക്സ്റ്റുകളും പോസ്റ്റ് ചെയ്തു, അജ്ഞാതരുമായി ചാറ്റ് ചെയ്യുകയും യുദ്ധത്തിനായി തുര്‍ക്കിയിലെത്തുവാന്‍ അവിടെയുള്ള ഭീകരരുമായി ബന്ധമുള്ള വ്യക്തിയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തു.

ഐഎസ് ഭീകരരുടെ നിരവധി വീഡിയോ ക്ലിപ്പുകള്‍ സൂക്ഷിച്ചുവെക്കുകയും ചെയ്തുവെന്നും പ്രതിയുടെമേല്‍ കോടതി കണ്ടെത്തിയ കുറ്റകൃത്യങ്ങളില്‍ പെടും. 7 വര്‍ഷം തടവും തടവിനുശേഷം അത്രയും കാലം രാജ്യത്തിന് പുറത്തേക്ക് യാത്രാവിലക്കും സോഷ്യല്‍ മീഡിയകളില്‍ എഴുതുന്നതിനുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിയില്‍ നിന്നും ഡാറ്റാ മെമ്മറിയും സൗണ്ട് ഡിവൈസും പിടികൂടുകയും ചെയ്തിട്ടുണ്ട്.

DONT MISS
Top