ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ട്വിറ്ററില്‍ അനുയായികള്‍ നേടാനായി ഒരു കഷ്ണം ഉള്ളി!

‘ഹാഫ് ആന്‍ ഒണിയന്‍’

ഹാഫ് ആന്‍ ഒണിയന്‍ എന്നാണ് ഈ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര്. എന്നാല്‍ ഈ ‘ഉള്ളിക്കഷ്ണ’ത്തിന്റെ ആഗ്രഹം വളരെ വലുതാണ്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അനുയായികള്‍ ഉള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിനേക്കാള്‍ അനുയായികള്‍ വേണമെന്നാണ് ഈ ആഗ്രഹം. ട്രംപ് അധികാരമേറ്റ ദിവസമാണ് സിപ് ബാഗില്‍ വെച്ച പാതി മുറിച്ച ഉള്ളി കഷ്ണത്തിന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആയി വെച്ച ഈ അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ഉള്ളിക്കഷ്ണം നേടിയത് നാലര ലക്ഷം ഫോളോവേഴ്‌സാണ്. ട്രംപിന്റെ അക്കൗണ്ടിനെ കടത്തി വെട്ടാനുള്ള ‘ഉള്ളി’യുടെ ശ്രമത്തിന് വന്‍ ജന പിന്തുണയാണ് നേടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ ഉള്ളിക്കു പിന്നില്‍ ആരാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.

തനിക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ‘ഉള്ളിക്കഷ്ണം’ വ്യക്തമാക്കുന്നുണ്ട്. കുറേ ശബ്ദമുണ്ടാക്കി ആളുകളെ ചിരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കാരണം ചിരിയിലൂടെ മാത്രമേ നമ്മുടെ ദുരവസ്ഥയെ നമുക്ക് തരണം ചെയ്യാന്‍ സാധിക്കുകയുള്ളു എന്നാണ് ഇദ്ദേഹം പറയുന്നത്.

ട്രംപിന്റെ അക്കൗണ്ടിനെ മറികടന്ന ശേഷം ഓംലെറ്റിലോ ബര്‍ഗറിലോ എത്തിച്ചേരുന്നതാണ് തന്റെ സ്വപ്‌നം എന്നും ‘ഹാഫ് ആന്‍ ഒണിയന്‍’ പറയുന്നു. ട്രംപിനെ പരിഹസിക്കുന്ന ആക്ഷേപഹാസ്യ ട്വീറ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്ന് പുറത്തു വരുന്നത്.
ട്വീറ്റ്:

DONT MISS
Top