മക്കയിലെ വിശുദ്ധ ഹറം പള്ളിക്ക് പുതിയ ഇലക്ട്രോണിക് ഗ്ലാസ് വാതിലുകള്‍ ഘടിപ്പിച്ചു

പ്രതീകാത്മക ചിത്രം

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിക്ക് പുതിയ ഇലക്ട്രോണിക് ഗ്ലാസ് വാതിലുകള്‍ ഘടിപ്പിച്ചു. ജര്‍മ്മന്‍ നിര്‍മ്മിതമാണ് ഈ ഇലക്ട്രോണിക് ഗ്ലാസ് വാതിലുകള്‍. ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് ഡിസൈന്‍ ചെയ്ത വാതിലുകള്‍ റീഫാ ജര്‍മ്മന്‍ കമ്പനിയാണ് നിര്‍മ്മിച്ചത്.

ആധുനിക നിര്‍മ്മാണ കരവിരുതിലും ചാരുതയിലും ഡിസൈന്‍ ചെയ്ത ജര്‍മ്മന്‍ നിര്‍മ്മിത ഇലക്ട്രോണിക് ഗ്ലാസ് വാതിലുകള്‍ വിശുദ്ധ മക്ക ഹറം പള്ളിയിലെ പുതിയ വികസനം നടന്ന ഭാഗത്താണ് ഘടിപ്പിച്ചത്. ശുദ്ധമായ സ്വര്‍ണ്ണം കൊണ്ട് ഡിസൈന്‍ ചെയ്ത വാതിലുകള്‍ റീഫാ എന്ന ജര്‍മ്മന്‍ കമ്പനിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

ഈയിടെയാണ് വിശുദ്ധ മക്കയിലെ മൂന്നാം വികസന ഭാഗവും കാബാലയത്തോട് അടുത്ത് നില്‍ക്കുന്ന ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്ഥലത്തു ഗ്ലാസ് നിര്‍മ്മിത വാതില്‍ ഘടിപ്പിക്കുവാന്‍ ഇരു ഹറം ഭരണ കാര്യാലയം തീരുമാനിച്ചത്. പുതിയ വികസനം നടത്തിയ ഭാഗവും മതാഫിനോട് ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാണ് ഈ വാതിലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഗ്ലാസ് വാതിലുകള്‍ വ്യത്യസ്ത ലിപികളാല്‍ അലങ്കരിച്ചിട്ടുണ്ടെന്നും സാധാരണ ഗ്ലാസ് നിര്‍മ്മിത വാതിലുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നും, തീര്‍ത്ഥാടകര്‍ക്ക് ഈ വാതിലിലൂടെ വിശുദ്ധ കാബാലയത്തെ നേരില്‍ കാണാനാവുമെന്നും ഹറം പള്ളിയിലെ ഡോര്‍ ഡിപ്പാര്‍ട്ട് മെന്റ് മേധാവി മുഹമ്മദ് ബാത്തി പറഞ്ഞു. അതോടൊപ്പം ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുവാനും, പിന്നില്‍ നിന്നുള്ള ആളുകളുടെ തള്ളലുകള്‍ പരിഹരിക്കുവാനും പുതിയ ഹറം കെട്ടിടത്തില്‍ നിന്നും അകത്തേക്കും പുറത്തേക്കും കടക്കുവാനും ഈ വാതിലിലൂടെ സാധിക്കുമെന്നും മുഹമ്മദ് ബാത്തി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top