അറബ് രാജ്യങ്ങളുടെ പൗരാണിക ചരിത്രവും സംസ്‌കാരവും വിളിച്ചറിയിക്കുന്ന ‘ജനാദ്രിയ’ ഫെസ്റ്റിന് റിയാദില്‍ തുടക്കം

സല്‍മാന്‍ രാജാവാണ് ‘ജനാദ്രിയ’ ഉത്സവം ഉദ്ഘാടനം ചെയ്തത്

റിയാദ്: സൗദി അറേബ്യയുടേയും മറ്റ് അറബ് രാജ്യങ്ങളുടേയും പൗരാണിക ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന 31-ആമത് ‘ജനാദ്രിയ’ ഉല്‍സവങ്ങള്‍ക്ക് റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ‘ജനാദ്രിയ’ ഉത്സവം ഉദ്ഘാടനം ചെയ്തത്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹ്, ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖാലീഫ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.

വര്‍ണ്ണാഭമായ പകിട്ടോടെയായിരുന്നു ‘ജനാദ്രിയ’ ഫെസ്റ്റിന് റിയാദില്‍ തുടക്കം കുറിച്ചത്. സൗദി അറേബ്യയുടെ സൗഹൃദ ഗള്‍ഫ് നാടുകളുടെ പ്രതിനിധികളായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹ്, ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖജലീഫ, യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ പ്രതിനിധി ശൈഖ് ജാസിം ഹമദ് ആല്‍ഥാഅനി, ഒമാന്‍ പ്രതിനിധി അസ്അദ് താരീഖ് അല്‌സൈഈദ്, ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഡോ. ഹല്‍മി അല്‍ നീമീം തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സൗദി അറേബ്യയുടേതടക്കമുള്ള അറബ് നാടുകളിലെ പുരാതന ചരിത്രവും സംസ്‌കാരവും അറിയുവാനുള്ള വേദിയാണ് 31-ാമത് ‘ജനാദ്രിയ’ ഉല്‍സവം. പൂര്‍വ്വികരുടെ സംസ്‌കാരവും ജീവത രീതിയും എങ്ങിനെയായിരുന്നുവെന്ന് ഇന്നിന്റെ തലമുറയ്ക്ക് തൊട്ടറിയുവാനും പഠിക്കുവാനും കഴിയും വിധമാണ് ‘ജനാദ്രിയ’ ഉല്‍സവം ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യ സംഘാടകരായ സൗദി നാഷനല്‍ ഗാര്‍ഡ് മന്ത്രി മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ പറഞ്ഞു. പൂര്‍വ്വികരുടെ തൊഴിലും ജീവിതവും എന്തുമാത്രം ദുരതപൂര്‍ണ്ണമായിരുന്നുവെന്നും മനസ്സിലാക്കാന്‍ പുതിയ തലമുറയ്ക്ക് ഉല്‍സവ നഗരി സന്ദര്‍ശിച്ചാല്‍ മനസ്സിലാക്കാനാവുമെന്നും മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ പറഞ്ഞു. ഉല്‍സവത്തിന്റെ ഭാഗമായുള്ള ഒട്ടകയോട്ട മത്സരത്തിനും ഇന്നലെ തുടക്കമായി. അടുത്ത 17 ദിവസം സ്വദേശികളും വിദേശികളും ഉത്സവത്തിന്റെ ദിവസങ്ങളായിരിക്കും ജനേദ്രിയ സഗരം.

DONT MISS
Top