4ജി യുദ്ധത്തില്‍ ലാഭം കൊയ്യുന്നത് ആര്? കാലിടറിയ എെഡിയയെയും എയര്‍ടെല്ലിനെയും വോഡഫോണിനെയും ‘നാണിപ്പിക്കുകയാണ്’ ഈ ഭീമന്‍

ദില്ലി: രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്ന 4ജി ഇന്റര്‍നെറ്റ് യുദ്ധത്തില്‍ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ നെറ്റ് വര്‍ക്കുകളും വലിയ തോതില്‍ നഷ്ടം നേരിടുകയാണ്. എന്നാല്‍ ഇതില്‍ ലാഭം കൊയ്യുന്നവരോ? തീര്‍ച്ചയായും ഉത്തരം ഉപഭോക്താക്കള്‍ എന്നായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പം മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കീഴിലുള്ള ഫെയ്‌സ്ബുക്കും പണം വാരുകയാണ്.

ഇത് എങ്ങനെയെന്നല്ലേ? 4ജി യുദ്ധത്തില്‍ പ്രമോഷണല്‍ ഓഫറുകളുമായി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍, ഐഡിയ ഉള്‍പ്പെടെയുള്ള വമ്പന്മാര്‍ കളം നിറഞ്ഞതോടെയാണ് ഫെയ്‌സ്ബുക്കിന്റെ ചാകര ആരംഭിച്ചത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, ഫെയ്‌സ്ബുക്കിന്റെ ഡിസംബര്‍ ക്വാര്‍ട്ടറില്‍ പ്രതിഫലിച്ചു. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായ എയര്‍ടെല്ലിന്റെ ഡിസംബര്‍ ക്വാര്‍ട്ടറിലെ വരുമാനത്തില്‍ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എയര്‍ടെല്ലിന്റെ ഈ ക്വാര്‍ട്ടറിലെ വരുമാനം 23364 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തില്‍ ഇത് 24103 കോടി രൂപയാണ്. മാര്‍ക്കറ്റിലെ മത്സരത്തില്‍ നിരക്ക് കുറയ്ക്കാന്‍ എയര്‍ടെല്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

രാജ്യത്തെ മൂന്നാമത്തെ വലിയ നെറ്റ് വര്‍ക്കായ ഐഡിയ സെല്ലുലാറിനും മൊത്ത വരുമാനത്തില്‍ 88 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. സെപ്തംബര്‍ ക്വാര്‍ട്ടറില്‍ 91.46 കോടി രൂപയാണ് ഐഡിയയുടെ വരുമാനം.

യു കെ ആസ്ഥാനമായ വോഡഫോണും മത്സരത്തെ തുടര്‍ന്ന് വന്‍ നിരക്കിളവാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഫെയ്‌സ്ബുക്കിന് 1.9 ബില്ല്യണ്‍ ഉപഭോക്താക്കളാണ് രാജ്യത്ത് ഉള്ളത്. ഇതില്‍ 1.2 ബില്ല്യണ്‍ ഉപഭോക്തക്കള്‍ പ്രതിദിനം ലോഗിംഗും നടത്താറുണ്ട്. കഴിഞ്ഞ ഡിസംബര്‍ ക്വാര്‍ട്ടറില്‍ മൊബൈല്‍ പരസ്യ വരുമാനത്തില്‍ 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

DONT MISS
Top