ഇതാണോ നിങ്ങള്‍ കാത്തിരുന്ന നോക്കിയ സ്മാര്‍ട്ട്‌ഫോണ്‍; പുത്തന്‍ P1 നെ കണ്ട് ആരാധകര്‍ കണ്ണ് തള്ളി!

രാജ്യാന്തര വിപണിയിലേക്കുള്ള നോക്കിയയുടെ വരവിനെ കണ്ണും നട്ട് കാത്തിരിക്കുകയാണ് ടെക്കികള്‍. ബാര്‍സിലോണയില്‍ വെച്ച് നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2017 ല്‍ നോക്കിയയുടെ ഉത്പാദനാവകാശം നേടിയ എച്ച്എംഡി ഗ്ലോബല്‍ നിരയുറപ്പിച്ചതും നോക്കിയയുടെ വരവിനെ വിളിച്ചോതുകയാണ്.

നേരത്തെ, നോക്കിയ 6 ലൂടെ ചൈനീസ് വിപണയില്‍ തരംഗം സൃഷ്ടിച്ച എച്ച്എംഡി ഗ്ലോബല്‍ ഇതാ ഇപ്പോള്‍ വീണ്ടും നോക്കിയയില്‍ നിന്നുള്ള പുത്തന്‍ സ്മാര്‍ട്ട്‌ഫോണിന്റെ സൂചനകള്‍ നല്‍കുകയാണ്. നോക്കിയ P1 എന്ന മോഡലിന്റെ കോണ്‍സെപ്റ്റ് വീഡിയോ ട്രെയിലര്‍ പുറത്തിറക്കിയതോടെ വീണ്ടും സ്മാര്‍ട്ട്‌ഫോണ്‍ ഹാലിളികി യിരിക്കുകയാണ്. നോക്കിയയില്‍ നിന്നുള്ള അടുത്ത ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ എങ്ങനെയാകും എന്ന ആശയമാണ് യൂട്യൂബ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്.

മെറ്റല്‍ ഫ്രെയിമും, ഹൈബ്രിഡ് ഡ്യൂവല്‍ സിം സ്ലോട്ടും, കാര്‍ള്‍ സെയ്‌സ് ലെന്‍സും, ഡിസ്‌പ്ലേയ്ക്ക് തൊട്ടുതാഴെയുള്ള ഹോം ബട്ടണുമെല്ലാം മോഡലിനെ വ്യത്യസ്തമാക്കുന്നു. എന്നാല്‍ P1 നെ കുറിച്ച് എച്ച്എംഡി ഗ്ലോബല്‍ ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ല.

ആന്‍ഡ്രോയ്ഡ് ന്യൂഗട്ടില്‍ അധിഷ്ടിതമായി P1 ല്‍ 5.3 ഇഞ്ച് ഗോറില്ല ഗ്ലാസാണ് നോക്കിയ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 22.6 മെഗാപിക്‌സല്‍ കാര്‍ള്‍ സെയ്‌സ് ലെന്‍സ് ഫീച്ചറാണ് നോക്കിയ P1 ന്റെ കരുത്ത്. 3500 mAh ബാറ്ററിയും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടെയുള്ള ഫീച്ചേര്‍സോടുള്ള P1 ന് ഏകദേശം 54500 രൂപയാണ് പ്രതീക്ഷിക്കുന്നത്.

DONT MISS
Top