നിങ്ങളുടെ കംമ്പ്യൂട്ടറും ഈ പട്ടികയിലുണ്ടോ? ഇനി ചില കംമ്പ്യൂട്ടറുകളില്‍ ജിമെയില്‍ പ്രവര്‍ത്തിക്കില്ല!

ഇമെയില്‍ സംവിധാനങ്ങളില്‍ എന്നും ലോക ജനതയ്ക്ക് പ്രിയപ്പെട്ടത് ഗൂഗിളില്‍ നിന്നുള്ള ജിമെയിലാണ്. എന്നാല്‍ ഇനി നിങ്ങളുടെ പ്രിയപ്പെട്ട ജിമെയില്‍, ചില കംമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കില്ലയെന്ന് ഗൂഗിള്‍ ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചു. വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്ത എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ അധിഷ്ടിതമായ കംമ്പ്യൂട്ടറുകളില്‍ നിന്നും ഇനി ജിമെയില്‍ ലഭിക്കില്ല.

ഇവയ്ക്ക് പുറമെ, കുടൂതല്‍ സുരക്ഷ നല്‍കുന്ന ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ 55 വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും ഗൂഗിള്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ഗൂഗിളിന്റെ പ്രസ്താവന പ്രകാരം, ഫെബ്രുവരി 8 മുതല്‍ ക്രോം ബ്രൗസര്‍ 53 വേര്‍ഷനോ അതിന് താഴെയോ ഉള്ള വേര്‍ഷനുകളോ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ജിമെയില്‍ ടാബുകളില്‍ ചുവന്ന ബാനര്‍ പ്രത്യക്ഷപ്പെടും.

വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് എക്‌സ് പി വേര്‍ഷനുകള്‍ക്ക് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പിന്തുണ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ജിമെയിലിനെയും ഗൂഗിള്‍ ഈ ഉപകരണങ്ങളില്‍ നിന്നും പിന്‍വലിക്കുന്നത്.

നേരത്തെ, ഉപഭോക്താക്കളെ ഹാനികരമാകുന്ന ഫയലുകള്‍ ജിമെയില്‍ മുഖേനെ അയയ്ക്കപ്പെടാതിരിക്കാന്‍ കൂടുതല്‍ നടപടികളുമായി ഗൂഗിള്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജാവാ സ്‌ക്രിപ്റ്റ് ഫയലുകള്‍ക്ക് ജിമെയിലില്‍ വിലക്കേര്‍പ്പെടുത്തിയതായി ഗൂഗിള്‍ അറിയിച്ചു. ഫെബ്രുവരി 13 മുതലാണ് ജാവാസ്‌ക്രിപ്റ്റിനുള്ള വിലക്ക് നിലവില്‍ വരിക.

തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. .JS എക്സ്റ്റന്‍ഷനോട് കൂടിയ ഫയലുകളാണ് വിലക്കപ്പെടുക. .exe, .msc, .bat എന്നീ എക്‌സ്റ്റന്‍ഷനോട് കൂടിയ ഫയലുകള്‍ക്ക് നേരത്തേ തന്നെ ജിമെയിലില്‍ വിലക്കുണ്ട്.

‘There are a number of reasons why you may see the ‘This message was blocked because its content presents a potential security issue’ error in Gmail. Gmail blocks messages that may spread viruses like messages that include executables files or certain links.’ എന്ന മെസേജാണ് ഇത്തരം ഫയലുകള്‍ അയയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കാണാനാകുക. എന്നാല്‍ ഇത്തരം ഫയലുകള്‍ അയക്കേണ്ടവര്‍ക്ക് ഗൂഗിള്‍ ക്ലൗഡ്, ഗൂഗിള്‍ ഡ്രൈവ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാം. ജാവ സ്‌ക്രിപ്റ്റ് ഫയലുകളുടെ (.JS ഫയലുകള്‍) രൂപത്തിലാണ് മാല്‍വെയറുകള്‍ പ്രചരിക്കുന്നത്. കംപ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്താനായി ഹാക്കര്‍മാരാണ് ഈ തന്ത്രം ഉപയോഗിക്കുന്നത്.
DONT MISS
Top