ചുവട് മാറ്റത്തിന് ജിയോ ഒരുങ്ങുന്നു; ഡിടിഎച്ച് സേവനങ്ങളിലേക്കുള്ള ജിയോയുടെ വരവ് ഉടനെന്ന് റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്തെ ഇന്റര്‍നെറ്റ് സങ്കല്‍പങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്ന റിലയന്‍സ് ജിയോ, ഡിടിഎച്ച് സേവനങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ, സൗജന്യ 4ജി സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളിലും പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് മുഖേനയും ലഭ്യമാക്കിയ ജിയോയുടെ പുത്തന്‍ കാല്‍വെയ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രമുഖ വാര്‍ത്താ വെബ്‌സൈറ്റായ ഗിസ്‌മോ ടൈംസാണ്.

വരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളോടെയാകും ഡിടിഎച്ച് സേവനങ്ങളിലേക്ക് ജിയോ കടക്കുകയെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കാനായി ജിയോയുടെ ബ്രാന്‍ഡിങ്ങുള്ള സെറ്റ് ടോപ് ബോക്‌സിന്റെയും, റിമോട്ട് കണ്‍ട്രോളിന്റെയും ചിത്രങ്ങള്‍ ഗിസ്‌മോ ടൈംസ് നല്‍കുന്നു. അതേസമയം, ജിയോ ഫൈബര്‍ മുഖേനയാണോ, ഡിഷ് സംവിധാനം മുഖേനയാണോ ജിയോ സെറ്റ് ടോപ് ബോക്‌സ് പ്രവര്‍ത്തിക്കുകയെന്നതിനെ കുറിച്ച് വ്യക്തതയില്ല.

ചിത്രത്തില്‍ ഉള്‍പ്പെട്ട റിമോട്ട് കണ്‍ട്രോളില്‍ ശബ്ദനിയന്ത്രിത സേവനങ്ങള്‍ക്കായുള്ള മൈക്കിന്റെ ഫീച്ചറും ജിയോ നല്‍കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളോടെയാകും ജിയോ ഡിടിഎച്ച് വിപണിയിലെത്തുക. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ പരീക്ഷണ പ്രവര്‍ത്തനവും ഇതേസമയം തന്നെയാണ് ജിയോ നിശ്ചയിച്ചിട്ടുള്ളത്.

DONT MISS
Top