സിനിമ ലീക്കായെന്നറിയുമ്പോള്‍ ചങ്കുതകരുന്ന വേദന: റയീസ് സംവിധായകന്‍ രാഹുല്‍ ധൊലാകിയ


ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ റയീസ് ബോക്‌സോഫീസില്‍ വന്‍ നേട്ടമുണ്ടാക്കുമ്പോള്‍ ചിത്രത്തിന്റെ വ്യാജന്‍ ഒാണ്‍ലൈനില്‍ പ്രചരിക്കുകയാണ്. ഇതേപ്പറ്റി പ്രതികരിച്ച് ചിത്രത്തിന്റ സംവിധായകന്‍ രാഹുല്‍ ധൊലാകിയ രംഗത്തുവന്നു. ചങ്കുപറയുന്ന വേദനയാണുണ്ടാകുന്നതെന്നാണ് രാഹുലിന്റെ പ്രതികരണം.

‘ആളുകള്‍ ഓണ്‍ലൈനിലും മൊബൈലിലും ചിത്രം കാണുമ്പോള്‍ ചങ്കുതകരുന്ന വേദനയും അതീവ നിരാശയുമുണ്ടാകുന്നു. ചിത്രം വലിയ സ്‌ക്രീനില്‍ കാണാന്‍വേണ്ടി നിര്‍മിക്കപ്പെട്ടതാണ്’ അദ്ദേഹം എഴുതി. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ തന്റെ വേദന തുറന്നു പറഞ്ഞത്. മറ്റൊരു ട്വീറ്റില്‍ ചിത്രം വീണ്ടും വീണ്ടും കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

ഇന്ത്യയില്‍നിന്നുമാത്രം  110 കോടിയോളം നേടിക്കഴിഞ്ഞ റയീസില്‍ ഷാരൂഖിന്റെ നായികയായെത്തുന്നത് പാകിസ്താന്‍ സ്വദേശിനിയായ മഹിറാ ഖാനാണ്. ഷാരൂഖ്-നവാസുദ്ദീന്‍ സിദ്ദിഖ്വി കോമ്പിനേഷന്‍ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മലയാളിയായ കെയു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാരൂഖും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

DONT MISS
Top