കുടുംബ വഴക്ക്; ഭാര്യയുടെ രണ്ട് ചെവികളും ഭര്‍ത്താവ് ഛേദിച്ചു; ഗുരുതരാവസ്ഥയില്‍ യുവതി ആശുപത്രിയില്‍

പ്രതീകാത്മക ചിത്രം

മസാര്‍: കുടുംബ വഴക്ക് ‘അതിരു’ കടന്നപ്പോള്‍ ഭാര്യയുടെ ചെവികള്‍ ഭര്‍ത്താവ് മുറിച്ചെടുത്തു. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ബാല്‍ക്ക് പ്രവിശ്യയിലാണ് സംഭവം. രണ്ട് ചെവികളും മുറിച്ചു മാറ്റപ്പെട്ട നിലയില്‍ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

സറീന ആശുപത്രിയില്‍

ഇരുപത്തി മൂന്നുകാരിയായ സറീനയ്ക്കാണ് ഭര്‍ത്താവ് ഫൈസിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരിക്കുന്നത്. സറീനയ്ക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വലിയ അളവില്‍ രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

തന്നെ ദേഹോപദ്രവം ചെയ്ത ഫൈസിനെ ജയിലിലടക്കുകയാണ് വേണ്ടതെന്ന് സറീന പ്രതികരിച്ചു. താന്‍ ഇനി അയാളുടെ കൂടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. വിവാഹമോചനം തേടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സറീന പറഞ്ഞു. സംഭവത്തിന് ശേഷം സറീനയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ ആഅന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പതിമൂന്ന് വയസിലായിരുന്നു ഫൈസുമായുള്ള സറീനയുടെ വിവാഹം. ഇതിനിടയില്‍ നിരവധി തവണ സറീനയെ ഫൈസ് ഉപദ്രവിച്ചിട്ടുണ്ട്.

DONT MISS
Top