സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന്; സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും

പിണറായി വിജയന്‍

തിരുവനന്തപുരം: സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും.

സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു യോഗം ചേരുന്ന വിവരം അദ്ദേഹം അറിയിച്ചത്. സ്വാശ്രയ കോളെജുകളില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകില്ലെന്നും യൂണിവേഴ്‌സിറ്റികള്‍ വഴിയാണ് ഇടപെടാന്‍ കഴിയൂ. എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പൊതുയോഗങ്ങളില്‍ സ്വാശ്രയ മാനേജുമെന്റുകളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി ഭരണതലത്തില്‍ വേണ്ട നടപടിയെടുക്കാത്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതിനിടെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ എംഎല്‍എ ഇന്ന് നിരാഹര സമരം തുടങ്ങും. വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തു കളിക്കുകയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. നേരത്തെ 5 വര്‍ഷത്തേക്ക് പ്രിന്‍സിപ്പലിനെ മാറ്റുമെന്ന് ലോ അക്കാദമി മാനെജ്‌മെന്റ് അറിയിച്ചിരുന്നു, ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് വി മുരളീധരനും നിരാഹര സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മുരളീധരനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് നിരാഹര സമരം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ലക്ഷ്മി നായര്‍ കോളെജിന്റെ എല്ലാ ചുമതലയില്‍ നിന്നും രാജിവെച്ചൊഴിയണമെന്നാണ് സമരക്കാരുടെ ആവശ്യം.

DONT MISS
Top