കേരളത്തിന് എയിംസ് അനുവദിക്കാതിരുന്നത് കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച കടുത്ത അവഗണനയെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് കാണിച്ച കടുത്ത അവഗണനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കേരളത്തില്‍ എയിംസ് അനുവദിച്ച് കിട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണയായി കേന്ദ്രത്തില്‍ ഇടപ്പെട്ടിരുന്നു. എന്നിരുന്നാലും എംയിംസ് അനുവദിക്കാതിരുന്നത് സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയാണെന്നും കെകെ ശൈലജ ആരോപിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രി രണ്ടു തവണ പ്രധാനമന്ത്രിയുമായും, ആരോഗ്യവകുപ്പ് മന്ത്രി രണ്ടുതവണ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയുമായും എയിംസ് അനുവദിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടാതെ നിരന്തരമായി നിവേദനങ്ങളും ഇതുമായി ബന്ധപ്പെട്ട് നല്‍കുകയുണ്ടായി. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ പറ്റിയ സ്ഥലവും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ ഇടപെടലുകളും ചര്‍ച്ചകളും ഒന്നും പരിഗണിക്കാന്‍ കേന്ദ്ര ഗവണ്‍മേന്റ് തയ്യാറാകാതിരുന്നത് കേരളത്തോട് കേന്ദ്രം കാണിക്കുന്ന കടുത്ത അവഗണനയുടെ ഭാഗമായിട്ടാണെന്ന് മന്ത്രി അറിയിച്ചു.

17 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി എയിംസ് അനുവദിച്ചിട്ടുണ്ട് ഈ ബഡ്ജറ്റില്‍ ത്സാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് യൂണിറ്റ് വീതം അനുവദിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കിയത് കടുത്ത അവഗണനയുടെ ഭാഗമായിട്ടാണ്. ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ എയിംസ് അനുവദിക്കാതിരുന്നത് നിതീകരിക്കാന്‍ ആവില്ലെന്നും മന്ത്രി അറിയിച്ചു.

DONT MISS
Top