‘പെരുമ്പാമ്പിനെ’ കമ്മലാക്കി യുവതി; പുളഞ്ഞു കയറിയ പാമ്പ് കാതില്‍ കുടുങ്ങി; ഒടുവില്‍ സഹായം തേടി ആശുപത്രിയില്‍

പോര്‍ട്ട്‌ലാന്‍സ്: ഫാഷന്‍ പല തരത്തിലുണ്ട്. ഇത് പക്ഷേ ഒരു ഒന്നൊന്നത ഫാഷനായിപ്പോയി. വായിലും മൂക്കിലും ചെവിയില്‍ ഒന്നിലധികവും കമ്മലുള്ള യുവതി ഒരു രസത്തിനെന്നോണമാണ് തന്റെ വളര്‍ത്തു പാമ്പിനെ ചെവിയിലൂടെ കയറ്റി ‘കമ്മലാ’ക്കിയത്. പുളഞ്ഞു കയറിയ പാമ്പ് ഒടുവില്‍ യുവതിയുടെ കാതില്‍ കുടുങ്ങി. പാമ്പിനെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാരുടെ സഹായം തേടേണ്ടി വന്നു യുവതിക്ക്. എന്നാല്‍ ഉള്‍ഭയം കാരണം ഡോക്ടര്‍മാര്‍ യുവതിയുടെ കാതില്‍ തൊട്ടില്ല.

യുഎസിലെ ഓറിഗോണ്‍ സ്വദേശിനിയായ ആഷ്‌ലെ ഗ്ലോവാണ് ഇത്തരത്തിലൊരു പണി ഒപ്പിച്ചത്. താന്‍ ‘ബാര്‍ട്ട്’ എന്ന് പേരിട്ടു വളര്‍ത്തുന്ന പെരുമ്പാമ്പ് കുഞ്ഞിനെയാണ് ആഷ്‌ലെ കമ്മലിടുന്ന ദ്വാരത്തിലൂടെ കയറ്റിയത്. പാമ്പ് കാതില്‍ കുടുങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ ആഷ്‌ലെ കുഴങ്ങി. ഇതിനിടെ പാമ്പ് കടിക്കാനും തുടങ്ങി. എന്തും വരട്ടെയെന്നോര്‍ത്ത് അവസാനം ആശുപത്രിയില്‍ യുവതി അഭയം പ്രാപിക്കുകയായിരുന്നു.

ആശുപത്രിയില്‍ ഏറെ നേരം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും പുറത്തുവന്നില്ല. ഇതിനിടെ ആശുപത്രിയില്‍ നിന്നുള്ള ഒരു സെല്‍ഫിയും ആഷ്‌ലെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഒടുവില്‍ ഡോക്ടര്‍മാരെത്തിയെങ്കിലും സഹായിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് യുവതിയെ ഓടിച്ചുവിടുകയായിരുന്നു. ആരും സഹായിക്കാതെ വന്നതോടെ സ്വന്തം പരിശ്രമത്തോടെ തന്നെ യുവതി പാമ്പിനെ പുറത്തെടുത്തു. ഫെയ്‌സ്ബുക്കിലിട്ട ചിത്രത്തിന് സുഹൃത്തുക്കളുടെ വക ചീത്തവിളിയും കിട്ടി.

DONT MISS
Top