രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തില്‍ സുതാര്യത വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി


ദില്ലി : രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രബജറ്റ് നിര്‍ദേശത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കാനും, ശുദ്ധീകരിക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


ബജറ്റ് അവതരണത്തിലൂടെ ജെയ്റ്റ്‌ലി മികച്ച പ്രസംഗമാണ് നടത്തിയതെന്ന് രാഹുല്‍ പരിഹസിച്ചു. രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ യാതൊരു നിര്‍ദേശവുമില്ല. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും ബജറ്റ് യാതൊന്നും പറയുന്നില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.


കാര്‍ഷിക മേഖലയെയും ബജറ്റില്‍ സര്‍ക്കാര്‍ നിരാശപ്പെടുത്തിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ബജറ്റ് പ്രസംഗം വെറും വാചകക്കസര്‍ത്ത് മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയും അഭിപ്രായപ്പെട്ടു.

DONT MISS
Top