രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിന് നിയന്ത്രണം; പണമായി ഇനി 2000 രൂപ വരെ മാത്രമേ വാങ്ങാനാകൂ


ദില്ലി : രാഷ്ട്രീയ പാര്‍ട്ടികളുടെ പണപ്പിരിവിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ് ലി കടിഞ്ഞാണിട്ടു. ഇനി മുതല്‍ പണമായി പരമാവധി 2000 രൂപ മാത്രമേ വാങ്ങാനാകൂ. രണ്ടായിരത്തില്‍ കൂടുതല്‍ സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കായോ, ഡിജിറ്റല്‍ ഇടപാടിലൂടെയോ മാത്രമേ നടത്താകൂ എന്ന് മന്ത്രി അരുണ്‍ ജെയ്റ്റ് ലി നിര്‍ദേശിച്ചു.


രാഷ്ട്രീയ പാര്‍ട്ടികള്‍ ടാക്‌സ് റിട്ടേണ്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആവശ്യപ്പെട്ടു.


ഇതോടൊപ്പം ഡിജിറ്റല്‍ ബാങ്കിംഗ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ക്കും അരുണ്‍ ജെയ്റ്റലി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നുലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല. മൂന്നു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ ഡിജിറ്റലായോ, ചെക്കായോ മാത്രമേ നടത്താവൂ എന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ നിര്‍ദേശിച്ചു.

DONT MISS
Top