ഷാരൂഖിന്റെ അഭിനയ മികവിനെ അഭിനന്ദിക്കാതെ തരമില്ല: നവാസുദ്ദീന്‍ സിദ്ദീഖി

നവാസുദ്ദീന്‍ സിദ്ദിഖ്വി

റയീസ് നൂറുകോടി കളക്ഷനിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തന്റെ സഹതാരവും ബോളിവുഡിന്റെ കിങ് ഖാനുമായ ഷാരൂഖിനെ വാനോളം പുകഴ്ത്തി നവാസുദ്ദീന്‍ സിദ്ദീഖി. സാധാരണ സൂപ്പര്‍ താരങ്ങള്‍ തികച്ചും സുരക്ഷിതമായ വേഷങ്ങള്‍ മാത്രം ചെയ്ത് വിജയിക്കുമ്പോള്‍ ഷാരൂഖ് ‘ഡാര്‍ക് മൂവി’ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രങ്ങളും ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കുന്നു. ഇത് ഷാരൂഖിന്റെ അഭിനയ മികവാണ് ചൂണ്ടികാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഷാരൂഖ് വളരെ വിനയമുള്ളയാളാണ്,  ലോല ഹൃദയനും.  കൂടെ അഭിനയിക്കുന്നവരെ അദ്ദേഹം വളരെയേറെ മനസിലാക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യും. അദ്ദേഹത്തെപ്പോലെ സിനിമാ മേഖലയില്‍ ഇത്രയുമധികം പരിചയമുള്ള ഒരു നടന്‍ എന്ന അഭിനന്ദിക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്നും സിദ്ദീഖി പറഞ്ഞു.

‘റയീസിന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്, പ്രത്യേകിച്ച് അതിന്റെ കഥയ്ക്കും സംഭാഷണത്തിനും. ഇത്ര ആവേശത്തോടെ പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുമെന്ന് കരുതിയില്ല. എന്റെ പ്രകടനത്തേയും പലരും പ്രശംസിക്കുന്നുണ്ട്. ഇതൊരു മികച്ച കഥയോടുകൂടിയ മാസ്സ് എന്റര്‍ട്ടെയ്‌നറാണ്. ഞാന്‍ വിചാരിക്കുന്നത് സിനിമ കഴിഞ്ഞിറങ്ങിയാലും ഷാരൂഖും ഞാനും അടങ്ങിയ രംഗങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ മായാതെ കിടക്കുമെന്നാണ്. ആ രംഗങ്ങളില്‍ എനിക്കു പരിപൂര്‍ണ തൃപ്തിയുമുണ്ട്’ സിദ്ദീഖി വാചാലനായി.

ഇന്ത്യന്‍ സ്‌ക്രീനുകളില്‍നിന്നുതന്നെ ചിത്രം 94 കോടി വാരിക്കഴിഞ്ഞു. 3,200 സ്‌ക്രീനുകളിലാണ് റയീസ് റിലീസ് ചെയ്തത്. 2,300 സ്‌ക്രീനുകളില്‍ റിലീസ് ചെയയ്ത് 6 കോടി കളക്ഷനോടെ ഹൃതിക് ചിത്രം കാബില്‍ റയീസിന്റെ തൊട്ടുപിന്നിലുണ്ട്.

DONT MISS
Top