മോഹങ്ങള്‍ എനിക്കുമുണ്ട്, പക്ഷേ എന്നെ ആര് വിവാഹം കഴിക്കും?; മനസ് തുറന്ന് ഷക്കീല

ഷക്കീല

കുടുംബ ജീവിതത്തിന് ആഗ്രഹമുണ്ടെന്ന് നടി ഷക്കീല. പല പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിലും അമ്മയ്ക്ക് താന്‍ ചെയ്യുന്ന സഹായങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ സാധിക്കൂ എന്നായിരുന്നു അവരില്‍ പലരുടേയും നിലപാട്. അതോടെ തനിക്കു ദേഷ്യം വരും. അങ്ങനെയാണ് ഇതുവരെയൊരു കുടുംബ ജീവിതം സാധ്യമാകാതിരുന്നത്. ഇപ്പോഴും പ്രണയത്തിലാണ്, എന്നാല്‍ കുടുംബ ജീവിതത്തിന് എതിരായി നില്‍ക്കുന്നത് അച്ഛനാണെന്നും ഷക്കീല പറഞ്ഞു. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷക്കീല മനസു തുറന്നത്.

‘ബ്ലൂ ഫിലിമിലല്ല അഭിനയിച്ചിട്ടുള്ളത്. വല്യച്ഛന്റെ മക്കളും കൂടെ അഭിനയിച്ചിട്ടുണ്ട്. ബെഡ്‌റൂം സീനുകളുള്‍പ്പെടെ അവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കറിയാം ഞാന്‍ അവരുടെ പെങ്ങളാണെന്ന്. അതൊക്കെ അഭിനയമല്ലേ?’ ഷക്കീല ചോദിക്കുന്നു.

ഷക്കീല സഹോദരിയാണെന്നു പറയാന്‍ പോലും കുടുംബത്തിലുള്ളവര്‍ തയാറല്ല. അങ്ങനെ ഒറ്റപ്പെട്ടപ്പോഴാണ് തങ്കം എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ ദത്തെടുത്തത്. അതേക്കുറിച്ച് ഷക്കീല പറയുന്നതിങ്ങനെ ‘എന്റെ അടുത്ത് വന്നപ്പോള്‍ തങ്കം ആണ്‍കുട്ടികളുടെ വേഷത്തിലായിരുന്നു. നടത്തവും രീതികളുമെല്ലാം സ്ത്രീകളുടേത്. പെണ്ണായി ജീവിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോള്‍, കൂടെ നിന്നോളൂ എന്നു പറഞ്ഞു. കൂടെ നില്‍ക്കുന്നിടത്തോളം കാലം നിനക്കിഷ്ടമുള്ള രീതിയില്‍ കഴിയാം എന്നും ഞാന്‍ തങ്കത്തോട് പറഞ്ഞു’.

അച്ഛനും അമ്മയും ഉള്‍പ്പെടെ 15 പേരുണ്ട് കുടുംബത്തില്‍. ആരും അംഗീകരിക്കുന്നില്ല. സിനിമയില്‍ അഭിനയിച്ച പണം മുഴുവന്‍ അമ്മയ്ക്കാണ് കൊടുത്തത്. അതു മുഴുവന്‍ ചേച്ചി തട്ടിയെടുത്തുവെന്നും ഷക്കീല ആരോപിച്ചു.

DONT MISS
Top