ടിക്കറ്റെടുക്കാതിരിക്കാന്‍ മൃഗശാലയുടെ മതില്‍ ചാടി; ഭാര്യയും മകനും നോക്കി നില്‍ക്കെ യുവാവിനെ കടുവ ആക്രമിച്ചു കൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


ബെയ്ജിങ്: ടിക്കറ്റെടുക്കാതെ മൃഗശാലയില്‍ പ്രവേശിക്കാന്‍ മതില്‍ ചാടിയ യുവാവിനെ കടുവ ആക്രമിച്ചു കൊന്നു. ചൈനയിലെ നിങ്‌ബോയിലെ മൃഗശാലയില്‍ ഞായറാഴ്ചാണ് സംഭവം. ഭാര്യയും മകനും നോക്കിനില്‍ക്കെയാണ് ഴാങ് എന്ന യുവാവിനെ മൂന്ന് കടുവകള്‍ കൊന്നത്. വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്ക് നിസഹായകരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്.

വന്യജീവി സങ്കേതത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള മതില്‍ക്കെട്ട് ചാടിയാണ് യുവാവ് അകത്തു കടന്നത്. ഇയാള്‍ക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇതിനിടെ കടുവകള്‍ ഴാങിനെ പിടികൂടുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഈ സമയം മൃഗശാലയിലേക്കുള്ള ടിക്കറ്റെടുത്ത് ഴാങിന്റെ ഭാര്യയും മകനുമെത്തിയിരുന്നു. ഇവരുടെ കണ്‍മുന്നിലിട്ടായിരുന്നു ആക്രമണം.

മൃഗശാല സന്ദര്‍ശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 130 യുവാനും കുട്ടികള്‍ക്ക് 70 യുവാനുമാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് യുവാവും സുഹൃത്തും മതില്‍ ചാടി അകത്തു കടന്നത്.

DONT MISS