‘നിരവധി ക്രിസ്തുമതക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; ഈ ഭീതി ഇനിയും തുടരാന്‍ നമ്മള്‍ അനുവദിക്കരുത്’: ഡൊണാള്‍ഡ് ജെ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്

വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വ ഏഷ്യയില്‍ നിരവധി ക്രിസ്തുമത വിശ്വാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ്. അതുകൊണ്ട് തന്നെ ഈ ഭയം ഇനിയും തുടരാന്‍ അനുവദിക്കാന്‍ കഴിയില്ല എന്നും ട്രംപ് പറഞ്ഞു. മുസ്‌ലിം വിരുദ്ധ നീക്കങ്ങളെ തുടര്‍ന്നുണ്ടായ വന്‍ പ്രതിഷേധക്കടലിനെ നേരിടുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് എത്തിയത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പരോക്ഷമായി മുസ്‌ലിങ്ങളെ ഉദ്ദേശിച്ച് തന്നെയാണ് ട്രംപിന്റെ പുതിയ ട്വീറ്റ് എന്ന് വ്യക്തമാണ്. പുതിയ ട്വീറ്റിനെയും മുസ്‌ലിം വിരുദ്ധ നീക്കങ്ങളെയും വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ട്രംപിന്റെ ട്വീറ്റ്:

മധ്യപൂര്‍വ്വ ഏഷ്യയില്‍ മാത്രമല്ല, ആഫ്രിക്കയിലും ക്രിസ്തുമതക്കാര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഒരാള്‍ ട്രംപിനോട് ട്വീറ്റ് ചെയ്തത്. പുതിയ ഉത്തരവ് കാരണം നിരവധി ക്രിസ്തുമതക്കാരും വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. അമേരിക്കന്‍ ഭരണഘടനയിലെ സുപ്രസിദ്ധമായ ഒന്നാം ഭേദഗതിയിലെ മതസ്വാതന്ത്ര്യത്തെ പരാമര്‍ശിക്കുന്ന ഭാഗം ട്രംപിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു ചിലര്‍.
ട്രംപിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍:

DONT MISS
Top