ബഹിരാകാശ യാത്ര ജനിതക മാറ്റങ്ങളുണ്ടാക്കുമെന്ന് നാസ

പ്രതീകാത്മക ചിത്രം

മനുഷ്യന്‍ ബഹിരാകാശം കീഴടക്കിയ കാലം മുതലേ ഒരുകൂട്ടം ധൈര്യശാലികളാണ് മനുഷ്യരാശിയുടെ പ്രതിനിധികളായി ബഹിരാകാശത്ത് എത്തിയിട്ടുള്ളതും എക്കാലത്തേയും നമ്മുടെ അഭിമാനമായ ചാന്ദ്ര ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ളതും. എന്നാല്‍ പുതിയൊരു വെല്ലുവിളി ബഹിരാകാശ യാത്രികര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് ഇപ്പോള്‍ നാസ പുറത്തുവിട്ട പഠനം സൂചിപ്പിക്കുന്നത്.

ബഹിരാകാശ യാത്രികര്‍ക്ക് ജനിതമാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം പറയുന്നത്. 520 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ സ്‌കോട്ട് കെല്ലി എന്ന ബഹിരാകാശ യാത്രികനെയാണ് നാസ വിശദമായി പഠിച്ചത്. ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാര്‍ക്കിനേയും പഠന വിധേയമാക്കി. ഇതിലൂടെയാണ് ജനിതക മാറ്റം തിരിച്ചറിഞ്ഞത്. കെല്ലിയുടെ ഉദ്യമത്തിന് മുമ്പും ശേഷവുമുള്ള ജീന്‍ എക്‌സ്‌പ്രെഷന്‍, ഡിഎന്‍എ മെതെലേഷന്‍ എന്നിവയാണ് പഠനവിധേയമാക്കിയത്.

ഇനി മുന്നിലുള്ള വെല്ലുവിളി ജനിതക മാറ്റങ്ങള്‍ തരംതിരിക്കുക എന്നതാണ്. ഒരു ബഹിരാകാശ നിലയത്തെ സംബന്ധിച്ച് സ്വാഭാവിക ജീവിത ചുറ്റുപാടുകളില്‍നിന്നും ധാരാളം മാറ്റമുണ്ട്. ഏതൊക്കെ മാറ്റങ്ങള്‍ എന്ത് സാഹചര്യങ്ങളോടൊക്കെ സമരസപ്പെടാനാണെന്നുള്ളതാണെന്ന് ഇനിയും നീണ്ട പഠനങ്ങള്‍ക്കു ശേഷമേ മനസിലാക്കാനാവൂ.

DONT MISS
Top