‘അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യും’; കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലെന്നും ജലന്ധറില്‍ മോദി

ജലന്ധറില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി

ജലന്ധര്‍: എന്തു വില കൊടുത്തും അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും മോദി പറഞ്ഞു. പഞ്ചാബിലെ ജലന്ധറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് എന്തും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായും കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ഇടതു പക്ഷവുമായും സഖ്യമുണ്ടാക്കി ഒന്നിച്ച് പ്രവര്‍ത്തിച്ചത്. നിലവിലെ മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലിനെയാണ് വീണ്ടും മുഖ്യമന്ത്രിയായി കാണാന്‍ പഞ്ചാബ് ആഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രസംഗത്തില്‍ നരേന്ദ്രമോദി പറഞ്ഞ പ്രധാന കാര്യങ്ങള്‍:

  • നിയന്ത്രണരേഖ മുറിച്ച് കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയപ്പോള്‍ പഞ്ചാബിലെ എല്ലാവരും അതാഘോഷിച്ചു.
  • വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പഞ്ചാബിന് പുതിയ കരുത്ത് നല്‍കുന്നതായിരിക്കും.
  • പഞ്ചാബിനെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സ്വാര്‍ത്ഥ താല്‍പ്പര്യമുള്ളവരാണ് ഇവര്‍.
  • പഞ്ചാബിലെ ജനങ്ങളെ വില കുറച്ച് കാണാന്‍ ആര്‍ക്കും കഴിയില്ല.
  • ത്യാഗങ്ങളുടെ നാടാണ് പഞ്ചാബ്. സൈനികരുടെ രക്തവും കര്‍ഷകരുടെ വിയര്‍പ്പും വീണ മണ്ണ്.
  • പഞ്ചാബിലെ യുവജനതയെ കുറിച്ച് അനാവശ്യങ്ങള്‍ ചിലര്‍ പറയുന്നു. രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി പറയുന്ന ഈ കാര്യങ്ങള്‍ തെറ്റല്ല.
  • വര്‍ഷങ്ങളായി പരിഗണിക്കാതെ കിടന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കൊണ്ടുവന്നു. 10,000 കോടി രൂപയില്‍ 6,000 കോടി രൂപ ഇപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ കൊടുത്തു.
  • അഴിമതിക്കെതിരായാണ് കേന്ദ്രസര്‍ക്കാര്‍ പോരാടുന്നത്. ശക്തമായ നടപടികളാണ് അഴിമതിയെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

DONT MISS
Top