ആളിയാര്‍ വെള്ളം നല്‍കാത്തതില്‍ പ്രതിഷേധം; പാലക്കാട് ചെക്ക് പോസ്റ്റുകളില്‍ കര്‍ഷകര്‍ വാഹനങ്ങള്‍ തടഞ്ഞു

പാലക്കാട്: ആളിയാർ വെള്ളം തമിഴ്നാട് കേരളത്തിന് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മീനാക്ഷിപുരത്ത് തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ തടഞ്ഞു. കർഷകരാണ് വാഹനങ്ങൾ തടയുന്നത്. കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കരാര്‍ പ്രകാരമുള്ള ആളിയാര്‍ ജലം ലഭ്യമാകാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനങ്ങള്‍ തടയുന്നത്.

കേരളത്തിന് ലഭിക്കേണ്ട ജലം ലഭിക്കാത്തതിനാല്‍ മേഖലയിലെ കര്‍ഷകര്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചുവരികയാണെന്നും ജലം ലഭിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കണമെന്നും അവശ്യപ്പെട്ടാണ് കര്‍ഷകര്‍ വാഹനങ്ങള്‍ തടയുന്നത്.

DONT MISS
Top