സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ച് ഉയരുന്നു; അയല്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം വിലവര്‍ധനയ്ക്ക് കാരണമെന്ന് വ്യാപാരികള്‍

കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ച് ഉയരുന്നു . തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം ഉല്‍പാദനത്തില്‍ വരുത്തുന്ന കുറവാണ് വില കൂടാന്‍ കാരണമെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അരിവിലക്ക് പിന്നാലെ പച്ചക്കറിയ്ക്കും വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയാണ് താളം തെറ്റിക്കുന്നത്. രണ്ടാഴ്ച മുമ്പ് വരെ ഒരു കിലോ വെണ്ടയ്ക്ക് 40 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ 60 ഉം, ചില്ലറവ്യാപാരകേന്ദ്രങ്ങളില്‍ 70 രൂപയുമായി ഉയര്‍ന്നു. കിലോയ്ക്ക് 20 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് 30 രൂപയും, 15 രൂപയുണ്ടായിരുന്ന കക്കിരി 40 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്.

സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനം കുറഞ്ഞതോടൊപ്പം അന്യസംസ്ഥാനങ്ങളിലെ കാലാവസ്ഥവ്യതിയാനവുമാണ് വിലക്കയറ്റതിനു കാരണമാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപടണമെന്ന ആവശ്യവും ഉയരുന്നു.

നോട്ട് നിരോധനത്തെതുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവും ജനജീവിതത്തെ ഏറെ ദുരിതപൂര്‍ണമാക്കുന്നു.

DONT MISS
Top