വണ്ണം കുറയ്ക്കാന്‍ വിശപ്പ് കുറയ്ക്കണം; വിശപ്പ് കുറയ്ക്കാനോ? കിം കര്‍ദാഷിയാന്റെ സഹോദരിയുടെ വിചിത്രമായ ഐഡിയ ഇങ്ങനെ

കെന്‍ഡല്‍ ജെന്നര്‍

പ്രമുഖ മോഡലും സെലിബ്രിറ്റിയുമായ കിം കര്‍ദാഷിയാന്റെ സഹോദരിയാണ് കെന്‍ഡാല്‍ ജെന്നര്‍. കിമ്മിന്റെ അത്രയും പ്രശസ്തയല്ലെങ്കിലും കെന്‍ഡാലും ഒരു മോഡലാണ്. വിശപ്പ് കുറയ്ക്കാനായി ഈ മോഡല്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

തടി കൂടുന്നത് ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമാകില്ല. തടി കുറയ്ക്കാനായി ഭക്ഷണ നിയന്ത്രണവും വ്യായാമ മുറകളും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതിനായി വിശപ്പ് കുറയ്ക്കുക കൂടി വേണം എന്നാണ് കെന്‍ഡാല്‍ പറയുന്നത്.

വീടിന്റെ ചുവരുകള്‍ക്ക് പിങ്ക് നിറത്തിലുള്ള പെയിന്റച്ചാണ് താന്‍ വിശപ്പ് കുറച്ചത് എന്നാണ് കെന്‍ഡാല്‍ പറയുന്നത്. വിചിത്രമായ ഈ കാര്യം എത്രത്തോളം പ്രായോഗികമാണ് എന്ന് സംശയമുള്ളവര്‍ ഉണ്ടെങ്കിലും കെന്‍ഡലിന് ഇക്കാര്യത്തില്‍ സംശയമില്ല. വെറും പിങ്ക് നിറമല്ല പെയിന്റടിക്കേണ്ടത്. ബേക്കര്‍ മില്ലര്‍ പിങ്ക് എന്ന നിറമാണത്രെ ചുമരുകള്‍ക്ക് നല്‍കേണ്ടത്.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ലോസ് ആഞ്ചലസില്‍ ഔട്ടിംഗിന് പോയപ്പോഴാണ് താന്‍ ഇക്കാര്യം തിരിച്ചറിഞ്ഞത്. അവിടെയുള്ള ഹ്യൂമന്‍ കണ്ടീഷന്‍ പ്രദര്‍ശനം കണ്ടപ്പോഴാണ് വിശപ്പ് നിറത്തിന്റെ വിശപ്പ് നിയന്ത്രിക്കാനുള്ള കഴിവിനെ തിരിച്ചറിഞ്ഞത് എന്നും കെന്‍ഡാല്‍ ജെന്നര്‍ പറയുന്നു.

തിരികെയെത്തിയ ഉടന്‍ തന്റെ വീടിന്റെ പെയിന്റ് മാറ്റി പിങ്ക് നിറമാക്കുകയും ചെയ്തു കെന്‍ഡല്‍. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചു കൊണ്ടാണ് പിങ്ക് നിറത്തിന്റെ ഈ കഴിവ് കെന്‍ഡല്‍ ലോകത്തോട് പറഞ്ഞിരിക്കുന്നത്.

DONT MISS
Top