‘വില്ല് കുലച്ച് അമരേന്ദ്ര ബാഹുബലിയും ദേവസേനയും’; ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്തിറക്കി


പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ ബാഹുബലി ദി കണ്‍ക്ലൂഷന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം സംവിധായകന്‍ രാജമൗലി പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും വില്ല് കുലച്ച് നില്‍ക്കുന്നതാണ് പോസ്റ്റര്‍. ട്വിറ്ററിലൂടെയാണ് രാജമൗലി ഇത് പുറത്തുവിട്ടത്. മലയാളം, തമിഴ്. ഹിന്ദി പോസ്റ്ററുകള്‍ ഒരുമിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണ ദഗുപതിയുടെയും പ്രഭാസിന്റേയും ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. ജിമ്മില്‍ നിന്നുമുള്ള ഒരു ചിത്രം റാണ ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരവപമായാണ് ബാഹുബലി ദി കണ്‍ക്ലൂഷന്‍ 2017 ല്‍ തിയേറ്ററുകളില്‍ എത്തുക. സത്യരാജ്, തമന്ന,രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

DONT MISS
Top