‘ദി ലേറ്റ് ലേറ്റ് ഷോ’ അവതാരകന്‍ ജെയിംസ് കോര്‍ഡനെ ലുങ്കി ഡാന്‍സ് പഠിപ്പിക്കുന്ന ദീപിക പദുക്കോണ്‍; വീഡിയോ

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രം ‘ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്’ കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പം ചിത്രത്തിന് ഉയരാന്‍ സാധിച്ചില്ലെങ്കിലും ദീപിക ഏറെ പ്രശംസപിടിച്ചുപറ്റി. അതുപോലെ തന്നെ ദീപികയുടെ ‘ലുങ്കി ഡാന്‍സും’. ട്രിപ്പിള്‍ എക്‌സിലെ ഹീറോ വിന്‍ ഡീസലിനെ ലുങ്കി ഡാന്‍സ് പഠിപ്പിക്കുന്ന ദീപികയുടെ വീഡിയോ നേരത്തേ വൈറലായിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ ടിവി സീരീസായ ദി ലേറ്റ് ലേറ്റ് ഷോയിലെ അവതാരകന്‍ ജെയിംസ് കോര്‍ഡനെ ദീപിക ലുങ്കി ഡാന്‍സ് പഠിപ്പിക്കുന്ന വീഡിയോയാണ് ഹിറ്റായിരിക്കുനന്ന്.

വിന്‍ ഡീസലിനൊപ്പം ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ദീപിക. തന്നെ ലുങ്കി ഡാന്‍സ് പഠിപ്പിക്കാമോ എന്ന് ജെയിംസ് കോര്‍ഡന്‍ ദീപികയോട് ചോദിക്കുകയായിരുന്നു. ദീപിക അതിന് തയ്യാറാകുകയും ചെയ്തു. ലുങ്കി ഉടുക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ മതിയെന്ന് ദീപിക പറഞ്ഞപ്പോള്‍ ജെയിംസ് തന്റെ കോട്ട് ഊരി നല്‍കി. സഹപ്രവര്‍ത്തകന്റെ കോട്ട് തനിക്കായി ഒപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ദീപികയ്‌ക്കൊപ്പം ജെയിംസ് ചുവടുകള്‍ വെച്ചു. കാണികളെ ഏറെ രസിപ്പിക്കുന്നതായിരന്നു ഈ വീഡിയോ.

DONT MISS
Top