തമിഴകത്തെ വെള്ളിത്തിരയിലും ജെല്ലിക്കെട്ട്? ആര്യയുടെ പുതിയ ചിത്രത്തിന്റെ പ്രമേയം തമിഴകത്ത് ചര്‍ച്ചാ വിഷയം

പ്രതീകാത്മക ചിത്രം

ചെന്നൈ: ഇന്ത്യയെയൊന്നാകെ പിടിച്ചു കുലുക്കിയതായിരുന്നു തമിഴകത്തെ ജെല്ലിക്കെട്ട് പ്രക്ഷോഭം. അതിന്റെ തീയും പുകയുമെല്ലാം അടങ്ങി വരുന്നതേയുള്ളു തമിഴ് മണ്ണില്‍. തമിഴകത്തെ മുന്‍നിര സിനിമ താരങ്ങളടക്കം ജെല്ലിക്കെട്ടിനായി ശക്തമായി അണി നിരന്നിരുന്നു.

ഇപ്പോഴിതാ തമിഴകത്തിന്റെ വെള്ളിത്തിരയിലേക്കും കുതിക്കാനൊരുങ്ങുകയാണ് ജെല്ലിക്കെട്ട് കാള. പരുത്തിവീരന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ അമീര്‍ സുല്‍ത്താനാണ് ആര്യയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നത്. സന്താനദേവന്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ആര്യയോടൊപ്പം സഹോദരന്‍ സത്യയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഈ പോസ്റ്ററാണ് സിനിമയുടെ പ്രമേയം ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന സൂചനകള്‍ നല്‍കുന്നത്. ആര്യ ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്ന ചിത്രമാണ് സന്താനദേവന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ ഉള്ളത്. ആര്യ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്.

‘സന്താനദേവന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍:

DONT MISS
Top