ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഇരട്ട പിന്‍ ക്യാമറ…; ഇന്ത്യയില്‍ അവതരിക്കാനൊരുങ്ങുന്ന ഹോണര്‍ 6 എക്‌സിന്റെ വിശേഷങ്ങള്‍

പ്രതീകാത്മക ചിത്രം

ചൈനീസ് കമ്പനിയായ വാവെയുടെ ഉപ ബ്രാന്‍ഡായ ഹോണറില്‍ നിന്നുള്ള ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 6 എക്‌സ്. ഈ നിരയിലുള്ള ഫോണുകളില്‍ വെച്ച് മികച്ച ഫീച്ചറുകളാണ് 6 എക്‌സില്‍ ഒരുക്കിയിരിക്കുന്നത്. ജനുവരി ആദ്യം ലാസ് വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഹോണര്‍ 6 എക്‌സ് അവതരിപ്പിച്ചത്.

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌മെല്ലോയില്‍ പ്രവര്‍ത്തിക്കുന്ന 6 എക്‌സിനെ ആന്‍ഡ്രോയിഡ് ന്യൂഗട്ടിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇരട്ട ലെന്‍സുള്ള പിന്‍ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 12 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും സെന്‍സറുകളാണ് പിന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫെയ്‌സ് ഡിറ്റക്ഷന്‍, പനോരമ, ടച്ച് ഫോക്കസ്, എച്ച്ഡിആര്‍, ജിയോ-ടാഗിംഗ് എന്നീ ഫീച്ചറുകള്‍ ക്യാമറയ്ക്ക് ഉണ്ട്. എട്ട് മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയും 6 എക്‌സില്‍ ഉണ്ട്.

നോണ്‍-റിമൂവബിള്‍ ബാറ്ററിയുടെ ശേഷി 3340 എംഎഎച്ച് ആണ്. അഞ്ചര ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ടിപിഎസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയോടു കൂടിയ ടച്ച് സ്‌ക്രീനാണ് 6 എക്‌സിനുള്ളത്. 1080X1920 റെസല്യൂഷനും 403 പിപിഐയുമാണ് ഉള്ളത്.

മൂന്ന് ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ളതും നാല് ജിബി റാമും 64 ജിബി മെമ്മറിയുള്ളതുമായ രണ്ട് വേരിയന്റുകളാണ് 6 എക്‌സിനുള്ളത്. മെമ്മറി കാര്‍ഡ് ഇടാനുള്ള സൗകര്യവുമുണ്ട്. ഒക്ടകോര്‍ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പിന്‍ഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട് 6 എക്‌സില്‍.

അമേരിക്കയിലെ വില 250 ഡോളറോളമാണെങ്കിലും ആമസോണ്‍ ഇന്ത്യയില്‍ 6 എക്‌സിന് 12,999 രൂപയാണ് വില. ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 2-ന് വില്‍പ്പന ആരംഭിക്കും എന്നാണ് ആമസോണ്‍ പറയുന്നത്.

വീഡിയോ:

DONT MISS
Top