പ്രാര്‍ത്ഥനകൊണ്ട് ലോകത്താരുടെയും കാന്‍സര്‍ മാറിയിട്ടില്ല;വേണ്ടത് ശരിയായ ചികിത്സ;നടന്‍ ഇന്നസെന്റ്

മലപ്പുറം:പ്രാര്‍ത്ഥിച്ചതുകൊണ്ട് മാത്രം ലോകത്ത് ആരുടെയും കാന്‍സര്‍ രോഗം മാറിയിട്ടില്ലെന്നും അതിന് ശരിയായ ചികിത്സ വേണമെന്നും നടന്‍ ഇന്നസെന്റ് പറഞ്ഞു.വ്യാജ ചികിത്സകള്‍ മൂലം പലരുടെയും രോഗം മുര്‍ച്ഛിക്കുന്നതായി കണ്ടിട്ടുണ്ട്.പരപ്പനങ്ങാടിയില്‍ ലെന്‍സ്‌ഫെഡ് ഒരുക്കിയ വീട് സമര്‍പ്പണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്വയം ജീവിതാനുഭവത്തെ സാക്ഷ്യപ്പെടുത്തിയായിരുന്നു കാന്‍സര്‍ രോഗത്തെക്കുറിച്ചുളള ഇന്നസെന്റിന്റെ പ്രതികരണം.എംപി എന്ന നിലയില്‍ മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനാണ് താന്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അര്‍ബുദ രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമായി വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതായും അദ്ദേഹം പറഞ്ഞു

DONT MISS
Top