മുന്തിരിവള്ളികള്‍ തെലുങ്കിലും പടരുന്നു; റീമേക്ക് ഉടന്‍

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍തളിര്‍ക്കുമ്പോള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രം റീമേക്ക് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷ് ആണ് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ മോഹന്‍ലാല്‍ നായകനായ ദൃശ്യം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും വെങ്കിടേഷ് തന്നെയാണ് നായകനായി എത്തിയത്. വെങ്കിടേഷ്- മീന കൂട്ടുകെട്ടില്‍ ചിത്രം വലിയ ഹിറ്റ് ആവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴും തെലുങ്കില്‍ റീമേക്കിംഗിന് ഒരുങ്ങുന്നത്.

ജനുവരി 20ന് പുറത്തിറങ്ങിയ ചിത്രം ആദ്യ മൂന്നുദിവസം കൊണ്ട് എട്ട് കോടിയ്ക്ക് മുകളില്‍ കളക്ക്ഷനാണ് നേടിയത്. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത് ചിത്രം വീക്കെൻഡ് ബ്ലോക്ബസ്റ്റേര്‍സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ചിരിക്കുന്നത്.

DONT MISS
Top