ഉസൈന്‍ ബോള്‍ട്ടിന്റെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം നഷ്ടമായി

ഫയല്‍ ചിത്രം

ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് 2008 ബീജീംഗ് ഒളിംമ്പിക്‌സിലെ ട്രിപ്പിള്‍ സ്വര്‍ണ്ണ നേട്ടം നഷ്ടമായി. ബീജിങ് ഒളിംമ്പിക്‌സില്‍ 4- 100 മീറ്റര്‍ റിലേയില്‍ നേടി സ്വര്‍ണമാണ് ബോള്‍ട്ട് അടങ്ങുന്ന  ജമൈക്കന്‍ ടീമീനി  നഷ്ടമായത്.   ഉത്തേജക മരുന്ന് പരിശോധനയില്‍ ജമൈക്കന്‍ ടീമംഗം നെസ്റ്റ കാര്‍ട്ടര്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ടീമിനെ അയോഗ്യരായി പ്രഖ്യാപിച്ചത്.

ഇതോടെ മൂന്ന് ഒളിംമ്പിക്‌സുകളിലായി 9 സ്വര്‍ണ്ണമെന്ന നേട്ടമാണ് നഷ്ടമായത്. ഒളിംമ്പിക്‌സുകളില്‍ നേടിയ എല്ലാവിധ നേട്ടങ്ങളെയുമാണ് ഉസൈന്‍ ബോള്‍ട്ടിന് ഈ നടപടിയിലൂടെ നേരിടേണ്ടിവരുന്നത്. ജമൈക്കന്‍ ടീമിനെ അയോഗ്യരാക്കുന്നതായി ഐഒസി പ്രസ്താവനയില്‍ അറിയിച്ചു. മെഡലുകളും ഡിപ്ലോമകളും പിന്‍വലിക്കുന്നതായും ഇവയെല്ലാം ടീം ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഐഒസി അറിയിച്ചു.

2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ നേടിയ സ്വര്‍ണമാണ് ഇതോടെ ജമൈക്കന്‍ ടീമിന് നഷ്ടമായത്. നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, മൈക്കല്‍ ഫ്രാറ്റര്‍ എന്നിവരായിരുന്നു ബോള്‍ട്ടിന്റെ സഹതാരങ്ങള്‍. ഉത്തേജക മരുന്ന് ആരോപണത്തെ തുടര്‍ന്ന് കാര്‍ട്ടറെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നനു. കാര്‍ട്ടറിന്റെ രക്ത സാമ്പിളിന്റെ ഫലം ഇപ്പോഴാണ് പുറത്തുവന്നത്. ആരോപണത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെടുത്ത 454 പേരില്‍ ഒരാളായിരുന്നു കാര്‍ട്ടറും.

DONT MISS
Top