പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ ജെ യേശുദാസിന് പത്മവിഭൂഷണ്‍; ഗുരു ചേമഞ്ചേരി, പിആര്‍ ശ്രീജേഷ്, അക്കിത്തം എന്നിവര്‍ക്ക് പത്മശ്രീ

ഡോ. കെജെ യേശുദാസ്, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഒളിംപ്യന്‍ ശ്രീജേഷ്

ദില്ലി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ആറ് പേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഒളിംപ്യന്‍ പിആര്‍ ശ്രീജേഷ്, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി തുടങ്ങിയവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. പാറശാല ബി പൊന്നമ്മാള്‍, കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷിയമ്മ എന്നിവരും പത്മശ്രീയ്ക്ക് അര്‍ഹയായി. ഗായകന്‍ കെജെ യേശുദാസ് പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനും അര്‍ഹനായി. സൈന്യത്തിന്റെ പരം വിശിഷ്ട സേവ മെഡല്‍ ലെഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയ്ക്കാണ്. 4 പാരയിലെ മേജര്‍ രോഹിത് സൂരിയ്ക്ക് കീര്‍ത്തി ചക്രയും ലഭിച്ചു.

പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മറ്റുള്ള പ്രമുഖര്‍:

പത്മശ്രീ

 • വിരാട് കോഹ്‌ലി (ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍)
 • ദീപ കര്‍മാക്കര്‍ (ഇന്ത്യന്‍ ജിംനാസ്റ്റിക് താരം)
 • സാക്ഷി മാലിക്ക് (ഇന്ത്യന്‍ ഗുസ്തി താരം)
 • ശേഖര്‍ നായിക് (ഇന്ത്യന്‍ അന്ധ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍)
 • ദീപ മാലിക്ക് (പാരാലിംപിയന്‍)
 • കാളിദാസ് ഖേര്‍ (ഗായകന്‍)

പത്മവിഭൂഷണ്‍

 • ശരത് പവാര്‍ (എന്‍സിപി നേതാവ്)
 • മുരളി മനോഹര്‍ ജോഷി (ബിജെപി നേതാവ്)
 • സദ്ഗുരു വാസുദേവ്
 • എംഎം ജോഷി
 • പിഎ സാങ്മ
 • സഞ്ജീവ് കപൂര്‍ (ഷെഫ്)

പത്മപുരസ്കാരം പൂര്‍ണ പട്ടിക PadmaAwards-2017_25012017 reporterv live

DONT MISS
Top