‘പ്രിയങ്കാഗാന്ധിയേക്കാള്‍ സുന്ദരികളായ നിരവധി താരപ്രചാരകരുണ്ട് ‘ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബിജെപി നേതാവ് വിനയ് കത്യാര്‍

വിനയ് കത്യാര്‍ ( ഫയല്‍ ചിത്രം)

ദില്ലി : ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരദ് യാദവിന് പിന്നാലെ ബിജെപി നേതാവ് വിനയ് കത്യാറിന്റെ പരാമര്‍ശവും വിവാദമാകുന്നു. പ്രിയങ്കാഗാന്ധിയെ ഉത്തര്‍പ്രദേശിലെ താര പ്രചാരകയാക്കിയത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കത്യാറിന്റെ പരാമര്‍ശം.

‘ആളുകള്‍ പറയുന്നതുപോലെ അത്ര സുന്ദരിയാണഅ പ്രിയങ്കാഗാന്ധിയെന്ന് തനിക്ക് തോന്നുന്നില്ല. പ്രിയങ്കാഗാന്ധിയേക്കാള്‍ സുന്ദരികളായ നിരവധി താരപ്രചാരകരുണ്ട്. ബിജെപിയുടെ താരപ്രചാരകയായ സ്മൃതി ഇറാനി, പ്രിയങ്കയേക്കാള്‍ സുന്ദരിയും മികച്ച പ്രാസംഗികയുമാണ്.’

നിരവധി ജനമാണ് സ്മൃതിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടുന്നതെന്നും വിനയ് കത്യാര്‍ പറഞ്ഞു.

വിനയ് കത്യാറിന്റെ പ്രസംഗം പുറത്തു വന്നതിന് പിന്നാലെ, കത്യാറിനെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിതാ കുമാരമംഗലം രംഗത്തു വന്നു. സ്ത്രീകളെ ഇത്തരത്തില്‍ താരതമ്യം ചെയ്യുന്നത് പരിഹാസ്യമാണെന്നും, അംഗീകരിക്കാനാകില്ലെന്നും ലളിതാ കുമാരമംഗലം അഭിപ്രായപ്പെട്ടു.

നേരത്തെ പട്‌നയില്‍ ഒരു പരിപാടിയ്ക്കിടെ പെണ്‍കുട്ടിയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ട് എന്ന ശരദ് യാദവിന്റെ പ്രസംഗം വിവാദമായിരുന്നു.

DONT MISS
Top