സംസ്ഥാനത്ത് അരിവിലയില്‍ റെക്കോര്‍ഡ് വര്‍ധന; സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം

ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് അരിവില വീണ്ടും വര്‍ധിച്ചു. ഒരു മാസത്തിനിടെ 12 രൂപയില്‍ അധികമാണ് അരി വില വര്‍ധിച്ചിരിക്കുന്നത്. റെക്കോര്‍ഡ് വര്‍ധനയിലേക്ക് അരി വില മാറിയിട്ടും വില വര്‍ധന തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.

സംസ്ഥാനത്തെ അരിവില വര്‍ധനവ് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള യാത്ര അവസാനിച്ചത് എറണാകുളം പടിയാത്തുകുളം കോളനിയിലെ ബേബി ചേച്ചിയുടെ വീട്ടിലാണ്. ഞങ്ങളെത്തിയപ്പോള്‍ ബേബി ചേച്ചി അത്താഴം ഉണ്ടാക്കാനുള്ള തിരക്കിലാണ്.

ഇവനാണ് ഇപ്പോള്‍ ഇവിടുത്തെ താരം. സംശയിക്കേണ്ട, സാക്ഷാല്‍ ചപ്പാത്തി ചുടുന്ന പാത്രം തന്നെ. അതിനുള്ള കാരണം ബേബി ചേച്ചി തന്നെ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ അരിയുടെ വില 12 രൂപവരെ വര്‍ധിച്ചു. ജയ, സുരേഖ എന്നീ ഇനത്തില്‍പ്പെട്ട അരികള്‍ക്ക് വിപണിയില്‍ കിലോയ്ക്ക് 42 രൂപവരെയാണ് വില. പൊന്നിയരിക്കും കുത്തിയരിക്കും നാലുരൂപ വരെ വര്‍ധിച്ചിട്ടുണ്ട്.

ആന്ധ്രയില്‍ അരി ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതുമാണ് അരിയുടെ വിലവര്‍ധിച്ചതിനും ബേബി ചേച്ചിയെ പോലുള്ളവര്‍ ചപ്പാത്തി കഴിക്കുന്നതിനും കാരണമായത്.

DONT MISS
Top