ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 300 ലക്ഷം കടന്നു

പ്രതീകാത്മക ചിത്രം

നാള്‍ക്കുനാള്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ലോകത്തിലെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 300 ലക്ഷം കടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനീസ് നിര്‍മ്മാതാക്കള്‍ കുറഞ്ഞ ചിലവില്‍ ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചതോടെ പതിനെട്ട് ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്.

2016ന്റെ നാലാം പാദത്തില്‍ ചൈനീസ് ബ്രാന്‍ഡുകളായ വിവോ, ഒപ്പോ, ലെനോവോ, ഷവോമി എന്നിവ വിപണിയുടെ 46 ശതമാനമാണ് സംഭാവന ചെയ്തത്. നോട്ട് പിന്‍വലിക്കല്‍ കാര്യമായി ബാധിക്കാത്ത സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍, പുതിയ ഉപഭോക്താക്കളുടെ കടന്ന് വരവും ഉണ്ടായി.

കുറഞ്ഞ രൂപയ്ക്ക് കൂടുതല്‍ സവിശേഷതകള്‍ ലഭ്യമാകുന്നതാണ് ചൈനീസ് ഫോണുകളെ മുന്‍നിരയില്‍ തന്നെ പിടിച്ച് നിറുത്തുവാന്‍ സഹായകമായത്. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ പണരഹിത ഇടപാടുകള്‍ സ്മാര്‍ട്ട് ഫോണ്‍ അതിഷ്ഠിതമായതാണ് വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടാക്കിയത്.

റിലയന്‍സ് ജിയോയുടെ കടന്ന് വരവോടെ പുത്തന്‍ സാങ്കേതിക വിദ്യയായ 4ജി സേവനം ലഭ്യമാക്കുന്ന സ്മാര്‍ട്ട് ഫോണിലേക്ക് ഉപഭോക്താക്കള്‍ മാറിയതും ഈ കാലയിളവിലായിരുന്നു. ചൈനീസ് ബ്രാന്‍ഡുകള്‍ തിളങ്ങി നിന്ന ഇക്കാലയിളവില്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് കച്ചവടം കൂടുതലായും നടന്നിട്ടുള്ളത്.

DONT MISS
Top