ബോക്സ് ഓഫീസിലും പൂത്തു തളിര്‍ത്ത് മുന്തിരിവള്ളികള്‍

ബോക്‌സ് ഓഫീസിലും പൂത്തുതളിര്‍ത്ത് മുന്തിരിവള്ളികള്‍.മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് മോഹന്‍ലാല്‍ നായകനാകുന്ന മുന്തിരിവള്ളികള്‍ തീയേറ്ററുകളില്‍ ഓടുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 8.65 കോടി രൂപ കളക്ക്ഷനാണ് ചിത്രം നേടിയതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് ഒരു കുടുംബചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയാണിത്.

മനസ്സുനിറഞ്ഞ് പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുന്ന മികച്ച ചിത്രമെന്നാണ് ഇതിനു ലഭിക്കുന്ന പ്രധാന പ്രേക്ഷക പ്രതികരണം. അധികം ആക്ഷനുകളോ സസ്‌പെന്‍സോ കയ്യടിക്കാന്‍ തോന്നുന്ന മാസ് രംഗങ്ങളോ ഇല്ലാത്ത ഒരു ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തതു അതുകൊണ്ടു തന്നെയാണ്.

ഉലഹന്നാനായി എത്തിയ മോഹന്‍ലാലും ആനിയമ്മയായി തിളങ്ങിയ മീനയും സ്വന്തം സ്വന്തം കെമിസ്ട്രി വളരെ നന്നായി കൈകാര്യം ചെയ്ത മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ഐമ, സനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എം സിന്ധുരാജാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

DONT MISS
Top