റഗ്ബി താരങ്ങളെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അവഗണിക്കുന്നെന്ന് പരാതി

ഫയല്‍ ചിത്രം

കോഴിക്കോട്: റഗ്ബി താരങ്ങള്‍ക്ക് കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ അവഗണന. ദേശീയ ഗെയിംസ് ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ സംസ്ഥാനത്തിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് ഇതുവരെ അംഗീകാരം നല്‍കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി.

ഇംഗ്ലണ്ടില്‍ ആരംഭിച്ച കായിക വിനോദമായ റഗ്ബിയ്ക്ക് ഇന്ന് കേരളത്തിലും ആരാധകരേറെയാണ്. എന്നാല്‍ ഇതുവരെ ഈ കായിക ഇനത്തിന് സ്‌പോട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ഓരോ ചാമ്പ്യന്‍ഷിപ്പിലും കേരളാ റഗ്ബി താരങ്ങള്‍ പങ്കെടുക്കുന്നത്.

വരുന്ന ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനായി ഇത്തവണയും മെഡല്‍ നേടണമെന്ന സ്വപ്‌നമാണ് താരങ്ങള്‍ക്കുള്ളത്. എന്നാല്‍ പരിശീലനത്തിനായി മികച്ചൊരു മൈതാനം പോലും ഇവര്‍ക്കില്ല.

അതേസമയം, കായികക്ഷമത ഏറ്റവും കൂടുതലാവശ്യമുള്ള ഈ കളിയ്ക്ക് പരിശീലന സൗകര്യമില്ലാത്തതടക്കമുള്ള ന്യൂനതകള്‍ പരിഹരിക്കാന്‍ സര്‍ക്കാരും കേരള സ്‌പോട്‌സ് കൗണ്‍സിലും തയ്യാറാകണമൊണ് റഗ്ബി താരങ്ങളുടെ അഭിപ്രായം.

DONT MISS
Top