അധികാരത്തിലേറിയതിനു പിന്നാലെ ‘പണി’ തുടങ്ങി ട്രംപ്; ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ചു

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റെ ആയി സ്ഥാനമേറ്റതിനു പിന്നാലെ ഡൊണള്‍ഡ് ജെ ട്രംപ് ആദ്യം ഒപ്പുവച്ചത് ഒബാമ സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ അവസാനിപ്പിക്കാനുള്ള ഉത്തരവില്‍. ഒബാമ ഭരണത്തിനു കീഴില്‍ വലിയ അഭിപ്രായം ഏറ്റുവാങ്ങിയ ഒബാമ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവസാനിപ്പിക്കാനാണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് ഉത്തരവില്‍ ട്രംപ് ഒപ്പ് വയ്ക്കുകയും ചെയ്തു.

ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ട്രംപ് ഓഫീസ് നിര്‍ദ്ദേശം നല്‍കി. ട്രംപിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പകരം പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവങ്കിലും ഇതുവരെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനടയില്‍ ട്രംപിന്റെ മുഖ്യ വാഗാദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിക്കുമെന്നത്. അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപ് ഒപ്പുവച്ച ഉത്തരവിലൂടെ 20 മില്ല്യണ്‍ ജനങ്ങളെ ഉള്‍ക്കൊള്ളിച്ച ബൃഹത്തായ പദ്ധതിയാണ് അവസാനിക്കുന്നത്.

ജെയിംസ് മാറ്റിസ്, ജോണ്‍ കെല്ലി എന്നിവരെ പ്രതിരോധ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിമാരാക്കിക്കൊണ്ടുള്ള ഫയലിലും പിന്നീട് ട്രംപ് ഒപ്പുവെച്ചു. ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 10.30 നായിരുന്നു അമേരിക്കയുടെ 45മത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്‍പ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് ഡൊണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top