അബുദാബി കിരീടവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥി

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദാബി: അബുദാബി കിരീടവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രണ്ടാം ദില്ലി സന്ദര്‍ശയനം ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിത്ഥിയായിട്ടാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് എത്തുന്നത്. മന്ത്രിമാരും രാജകുടുംബാംഗങ്ങളും അടക്കം ഉന്നതതല പ്രതിനിധി സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പം ഇന്ത്യയില്‍ എത്തും.

ജനുവരി 24 മുതല്‍ 26 വരെയുളള ദിവസങ്ങളിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇന്ത്യ സന്ദര്‍ശനം. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് മുഖ്യാതിഥി. യുഎഇയുമായുളള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനെ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ക്ഷണിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്വര്‍ഗര്‍ഗാസഷ് ദില്ലിയില്‍ ആഭ്യന്തരസഹമന്ത്രി ഡോ. എജെ അക്ബറുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളുടേയും ഉന്നതതല ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അബുദാബി കിരീടവകാശിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

അബുദാബി കിരീടവകാശിക്കൊപ്പം മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ഇന്ത്യയില്‍ എത്തും. ഇത് രണ്ടാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യ സന്ദര്‍ശനം. ഇരുപത്തിയാറ് ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരുള്ള രാജ്യമാണ് യുഎഇ. അതുകൊണ്ട് തന്നെ പ്രവാസികളും വലിയ പ്രതീക്ഷയോടുകൂടിയാണ് അബുദാബി കിരീടവകാശിയുടെ ഇന്ത്യ സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്.

DONT MISS
Top