ബിസിസിഎെയ്ക്ക് എതിരായ വിധി പുന:പരിശോധിക്കണമെന്ന് കേന്ദ്രം; ഭരണ സമിതിയിലേക്ക് പരിഗണിക്കുന്നവരുടെ പേരുകൾ അമിക്കസ് ക്യൂരി സുപ്രീംകോടതിക്ക് കൈമാറി

ദില്ലി: ബിസിസിഐ ഭരണ സമിതിയിലേക്ക് പരിഗണിക്കുന്നവരുടെ പേരുകൾ സുപ്രീംകോടതിക്ക് കൈമാറി. ആമിക്കസ്ക്യൂറിമാരായ ഗോപാൽ സുബ്രഹ്മണ്യം അനിൽ ദിവാൻ എന്നിവരാണ് ഒമ്പത് പേരുകൾ അടങ്ങിയ പട്ടിക സീല്‍ ചെയ്ത കവറില്‍ സുപ്രീം കോടതിക്ക് കൈമാറിയത്. പേര് വിവരം പുറത്ത് വിടരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.

അതേസമയം, ബിസിസിഐ ഭരണസമിതി പിരിച്ചു വിട്ട നടപടി പുനഃ പരിശോധിക്കണമെന്ന ആവശ്യവുമായി അറ്റോർണി ജനറൽ മുകുള്‍ റോഹ്ത്ഗി സുപ്രിംകോടതിയെ സമീപിച്ചു. റെയിൽവേ, സായുധ സേന വിഭാഗങ്ങൾ, സര്‍വകലാശാലകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് അറ്റോർണി ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ക്രിക്കറ്റ് അസ്സോസിയേഷനുകൾക്ക് മേൽ സുപ്രീം കോടതിക്കുള്ള അധികാരം പരിശോധിക്കേണ്ടതാണ് എന്ന് അറ്റോർണി ജനറൽ സൂചിപ്പിച്ചു. ബി സി സി ഐ സ്വകാര്യ സ്ഥാപനമാണെങ്കിലും, സുപ്രീം കോടതി ഉത്തരവ് സർക്കാരിനെയാണ് ബാധിക്കുന്നത് എന്ന് അറ്റോർണി ജനറൽ അറിയിച്ചു.

അറ്റോർണി ജനറൽ ആണ് ഈ ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. സുപ്രീം കോടതി ഉത്തരവ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top