‘നിങ്ങളുടെ ഒരോ ചുവടിലും ഞാനുണ്ടാകും’; അധികാരം ഒഴിയുന്നതിന് മുമ്പ് വികാരഭരിതമായ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബരാക് ഒബാമ

വാഷിങ്ടണ്‍: അമേരിക്കയുടെ 45 ആം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബരാക് ഒബാമയുടെ വിടവാങ്ങല്‍ കത്ത് ഫെയ്‌സ്ബുക്കില്‍ ശ്രദ്ധ നേടുന്നു. കഴിഞ്ഞ എട്ട് വര്‍ഷക്കാലമായി അമേരിക്കന്‍ ജനതയാണ് തന്റെ നന്മകളിലും, പ്രതീക്ഷകളിലും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിലുമെല്ലാം കരുത്തേകിയതെന്ന് ഒബാമ സൂചിപ്പിച്ചു.

പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ അന്യോന്യം സഹായിച്ച അയല്‍ക്കാരെയും സമൂഹങ്ങളെയും താന്‍ ഓര്‍ക്കുന്നു. ബിരുദദാരിയായി പുറത്തിറങ്ങുന്ന ഒരോ വിദ്യാര്‍ത്ഥിയുടെയും, ഒരോ പുതിയ സൈനിക ഉദ്യോഗസ്ഥരുടെയും പ്രതീക്ഷയിലാണ് താന്‍ കരുത്ത് കണ്ടെത്തിയത്. അമേരിക്കന്‍ ജനതയുടെ മാന്യതയും, നിശ്ചയദാര്‍ഢ്യവും, ലക്ഷ്യബോധവും, നര്‍മ്മ ബോധവും, ദയയും എല്ലാം കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ താന്‍ അനുഭവിച്ചൂവെന്നും ബരാക് ഒബാമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അമേരിക്കന്‍ ജനതയുടെ എല്ലാ ചുവടിലും താന്‍ ഉണ്ടാവുമെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തിന്റെ പുരോഗതി മന്ദഗതിയിലാണെന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക, അമേരിക്ക എന്നത് ഒരാളുടെ മാത്രം കഴിവില്‍ ഉയര്‍ന്നതല്ലെന്ന്’- വിടവാങ്ങല്‍ കത്തിന്റെ അവസാന ഭാഗങ്ങളില്‍ പറയുന്നു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വിടവാങ്ങല്‍ കത്ത് ഒബാമ പോസ്റ്റ് ചെയ്തത്.

DONT MISS
Top