ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ​ ബാങ്ക്​ പണിമുടക്ക്​

ദില്ലി: ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

രാജ്യത്തെ നാല് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ അണിചേരും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് അസോസിയേഷന്‍, ബാങ്ക് എപ്ലോയീസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ ഉൗർജ്ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാർ നോട്ട്​ നിരോധനം നടപ്പാക്കി മൂന്ന്​മാസം പിന്നിടുന്ന ഫെബ്രുവരി ഏഴിനാണ്​ പണിമുടക്ക്​​​.

DONT MISS
Top