രാജ്യത്ത് വായു മലീനീകരണ തോതില്‍ വന്‍ വര്‍ധന; മലിനീകരണം സാമ്പത്തിക വളര്‍ച്ചയേയും ബാധിച്ചതായി പഠനങ്ങള്‍

ഫയല്‍ ചിത്രം

മുംബൈ : രാജ്യത്തെ മെട്രോ നഗരങ്ങളില്‍ വായു മലിനീകരണം മൂലം ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. 2015 കാലയളവില്‍ 80665 ആളുകളാണ് മരണപ്പെട്ടത് ഇത് 1995 കാലയളവില്‍ ഉണ്ടായതിനെക്കാള്‍ രണ്ട് മടങ്ങ് വര്‍ധനവാണ്, ബോംബയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും മലിനീകരണം വളരെ അധികം ബാധിച്ചതായും പഠനം വിലയിരുത്തി.

രാജ്യത്ത് മലിനീകരണം മൂലം ജനങ്ങള്‍ക്ക് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വരുന്നത്. അന്തരീക്ഷത്തില്‍ സൂക്ഷ്മ ഘടകങ്ങളുടെ അംശം കൂടിയത് കുട്ടികള്‍ക്ക് അടക്കം ആരോഗ്യ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. ദില്ലി നഗരത്തില്‍ വാഹനത്തില്‍ നിന്ന് പുറം തള്ളുന്ന പുകയും, കെട്ടിട നിര്‍മ്മാണങ്ങള്‍ മൂലവും വ്യാവസായിക മേഖലയില്‍ നിന്ന് ഉള്ള പുകയും ആണ് മലിനീകരണത്തിന് പ്രധാന പങ്ക് വഹിക്കുന്നത്. 64000 പേര്‍ക്ക് ഈ നഗരങ്ങളില്‍ ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നുണ്ട്.

കമല്‍ ജ്യോതി മാജിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളത്. അസുഖ ബാധിതരുടെ എണ്ണം ഈ നഗരങ്ങളില്‍ വളരെയധികം വര്‍ധിച്ച് വരുന്നതായും പഠനം സൂചിപ്പിക്കുന്നു. മുപ്പത് വയസ്സിനു മേല്‍ പ്രായം ഉള്ളവരാണ് അധികമായും മരണപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഇരുപത് ലക്ഷം ആളുകളാണ് ഒരു വര്‍ഷം ഇന്ത്യയില്‍ മരണപ്പെടുന്നത്.

DONT MISS
Top